മ​ത​നി​ര​പേ​ക്ഷ ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സം ശ​ക്തി​പ്പെ​ടു​ത്ത​ണം: കെ​എ​സ്ടി​എ
Sunday, January 16, 2022 11:32 PM IST
കോ​ഴ​ഞ്ചേ​രി: മ​ത​നി​ര​പേ​ക്ഷ​ത​യും ജ​ന​കീ​യ​ത​യും മു​ഖ​മു​ദ്ര​യാ​യ കേ​ര​ള വി​ദ്യാ​ഭ്യാ​സ മാ​തൃ​ക ശ​ക്തി​പ്പെ​ടു​ത്താ​ൻ കെ​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു. മ​ത സൗ​ഹാ​ർ​ദ്ദം നി​ല​നി​ർ​ത്തു​ക​യും ഇ​ത​ര മ​ത വി​ശ്വാ​സ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന ത​ല​മു​റ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ വ​ള​ർ​ന്നു വ​ര​ണ​മെ​ന്ന് സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ത​ള്ളി​ക്ക​ള​യു​ക, പാ​ഠ്യ പ​ദ്ധ​തി പ​രി​ഷ്ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.
വ​നി​താ സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി. ​ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി സ്മാ​ര​ക സ്വ​ർ​ണ​ക്ക​പ്പി​നാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ക​ല​ഞ്ഞൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ എ​സ്. കൃ​ഷ്ണേ​ന്ദു,തോ​ട്ട​ക്കോ​ണം ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ ദേ​വി​കാ സു​രേ​ഷ് എ​ന്നി​വ​ർ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ.​അ​ജ​യ​കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന ട്ര​ഷ​റ​ർ ടി.​കെ.​എ. ഷാ​ഫി, എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​ഹ​രി​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് നൈ​നാ​ൻ, സെ​ക്ര​ട്ട​റി എ​സ്.​രാ​ജേ​ഷ് വ​ള്ളി​ക്കോ​ട്, ട്ര​ഷ​റ​ർ എ​സ്.​ഷൈ​ല​ജ കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.