കോ​ട്ടാ​ങ്ങ​ലി​ൽ ജ​ല​ക്ഷാ​മം; ടാ​ങ്ക​ർലോ​റി​ക​ൾ​ക്കു കൊ​യ്ത്ത്
Sunday, January 16, 2022 11:32 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ​ത്തി​ക്കു​ന്ന വെ​ള്ള​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റി. അ​മി​ത വി​ല ന​ൽ​കി​യാ​ണ് പ​ല​രും വെ​ള്ളം വാ​ങ്ങു​ന്ന​ത്.
ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ അ​നു​മ​തി ആ​കാ​ത്ത​തി​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കാ​നാ​കു​ന്നി​ല്ല. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം നി​റ​ച്ച് ലി​റ്റ​ർ അ​മി​ത​വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​ത്.

മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ നി​ർ​മ​ല​പു​രം, നാ​ഗ​പ്പാ​റ പ്രി​യ​ദ​ർ​ശി​നി കോ​ള​നി, മു​ഴ​യ മു​ട്ടം, പെ​രു​ന്തോ​ട്ടു​കാ​വി​ൽ, കി​ടി കെ​ട്ടി​പ്പാ​റ, തോ​ട്ട​ത്തും​ങ്കു​ഴി, പു​ളി​ക്ക​ന്മാ​റ, ആ​ല​പ്ര​ക്കാ​ട് മേ​ഖ​ല​ക​ളി​ൽ ജ​ല​അ​ഥോ​റി​റ്റി മ​ല​ന്പാ​റ മേ​ജ​ർ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്ന് കോ​ടി​ക​ൾ മു​ട​ക്കി വ​ലി​ച്ചി​രി​ക്കു​ന്ന വി​ത​ര​ണ​ക്കു​ഴ​ലു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

നി​ർ​മ​ല​പു​രം - മു​ഴ​യ​മു​ട്ടം മേ​ഖ​ല​ക​ളി​ൽ വി​ത​ര​ണ​ക്കു​ഴ​ൽ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​തി​നും
റോ​ഡ് പ​ണി മൂ​ലം ത​ട​സ​പ്പെ​ട്ട മാ​രം​ങ്കു​ളം, ചു​ങ്ക​പ്പാ​റ, ക​രി​പ്പാ​ൽ, തോ​ട്ട​ത്തും​ങ്കു​ഴി, പു​ളി​ക്ക​ന്മാ​റ, ആ​ല​പ്ര​ക്കാ​ട് ലൈ​ൻ പു​ന​രു​ദ്ധ​രി​ച്ച് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.