മു​ട്ടു​മ​ണ്‍ - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡ് ഒ​ന്ന​ര​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ധാ​ര​ണ
Monday, January 17, 2022 10:47 PM IST
കോ​ഴ​ഞ്ചേ​രി: മു​ട്ടു​മ​ണ്‍ - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​ന്‍റെ നി​ർ​മാ​ണം 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ധാ​ര​ണ. ജ​ല അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

റോ​ഡി​ന്‍റെ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ വി​ഷ​യ​ത്തി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​ഇ​രു വ​കു​പ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ മു​ട്ടു​മ​ണ്‍ മു​ത​ൽ റോ​ഡി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

റോ​ഡി​ന്‍റെ നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും വാ​ഹ​ന യാ​ത്ര​ക്കാ​രും അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം "ദീ​പി​ക' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വാ​ർ​ത്ത​യെ​തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റി​ൽ നി​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ടി​യ​ന്ത​ര വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​നെ​തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് ഇ​രു​വി​ഭാ​ഗ​വും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ അ​റി​യി​ച്ച​ത്. മു​ട്ടു​മ​ണ്‍ മു​ത​ൽ 5.35 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ജ​ല അ​ഥോ​റി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള പൈ​പ്പു​ക​ൾ മോ​ശാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം പൈ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കേ​ണ്ടി​വ​ന്നാ​ൽ റോ​ഡ് വീ​ണ്ടും പൊ​ട്ടി​പൊ​ളി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ റോ​ഡു​ക​ളു​ടെ ന​വീ​ക​രി​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​വൂ​വെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തു​ട​ർ​ന്നാ​ണ് പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ശ്ചി​ത​ത്വം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു.

തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം മൂ​ന്നു കോ​ടി രൂ​പ മു​ട​ക്കി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള പൈ​പ്പു​ക​ളാ​ണ് സ്ഥാ​പി​ക്കേ​ണ്ട​ത്. 1.41 കോ​ടി രൂ​പ​യു​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. മു​ട്ടു​മ​ണ്‍ മു​ത​ൽ പു​ല്ലാ​ട് വ​ട​ക്കേ ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്തും പൈ​പ്പു​ക​ളും മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. മൂ​ന്നു ത​വ​ണ ഇ​തി​നു​വേ​ണ്ടി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ക​രാ​റു​കാ​ർ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​ല്ലെ​ന്ന് യോ​ഗ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ വ​ട​ക്കേ ക​വ​ല മു​ത​ൽ തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി വ​രെ​യു​ള്ള ഭാ​ഗ​ത്ത് പൈ​പ്പു​ക​ൾ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

15 ദി​വ​സ​ത്തി​നു​ള​ളി​ൽ ഇ​വി​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​യും. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ജ​ല അ​ഥോ​റി​റ്റി വി​ഭാ​ഗം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന മു​റ​യ്ക്ക് റോ​ഡി​ന്‍റെ ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യ​ത്. പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന അ​ധി​ക തു​ക​യു​ടെ ബാ​ധ്യ​ത മ​ന്ത്രി വീ​ണാ ജോ​ർ​ജ് മു​ഖാ​ന്തി​രം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി. ​ബി​നു പ​റ​ഞ്ഞു.

ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​യു. മി​നി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​സ്.​പി. കാ​ർ​ത്തി​ക, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​കെ. പ്ര​ദീ​പ് കു​മാ​ർ, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി​ജി തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ മി​നി എ​ന്നി​വ​രും, പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ജി മാ​ത്യു, സി​പി​എം ഇ​ര​വി​പേ​രൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ.​കെ. സ​ന്തോ​ഷ് കു​മാ​ർ, ദീ​പ ശ്രീ​ജി​ത് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.