സ​ഭാ ഐ​ക്യ പ്രാ​ർ​ഥ​നാ​വാ​രം
Monday, January 17, 2022 10:50 PM IST
തി​രു​വ​ല്ല: ക്ലെ​ർ​ജി ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ ക്രൈ​സ്ത​വ​സ​ഭ സ​മൂ​ഹ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ സ​ഭാ ഐ​ക്യ പ്രാ​ർ​ഥ​ന ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തീ​ഡ്ര​ലി​ൽ സ​ഭെ​ക്യ​വാ​ര പ്രാ​ർ​ഥ​ന​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​വും​ഭാ​ഗം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ, തു​ക​ല​ശേ​രി സി​എ​സ്ഐ, തി​രു​മൂ​ല​പു​രം സെ​ന്‍റ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക, മു​ത്തൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ്, പാ​ലി​യേ​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്, കാ​വും​ഭാ​ഗം എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മ, തി​രു​വ​ല്ല എ​സ്‌​സി മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ക്കും.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ റ​വ. സ​ജി പി. ​സൈ​മ​ണ്‍, ഫാ. ​ജോ​ജി എം. ​ഏ​ബ്ര​ഹാം, ഫാ. ​ജെ​റി കു​ര്യ​ൻ കോ​ടി​യാ​ട്ട്, ഫാ. ​ജോ​ർ​ജ് തേ​ക്ക​ട​യി​ൽ, റ​വ. റെ​ൻ​സി തോ​മ​സ് ജോ​ർ​ജ്, റ​വ.​ഡോ. റെ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 25നു ​ആ​ർ​ച്ച് ബി​ഷ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ഫാ. ​മാ​ത്യു പു​ന​ക്കു​ളം, റ​വ. അ​ല​ക്സ് പി. ​ഉ​മ്മ​ൻ, ഫാ. ​കോ​ശി ഫി​ലി​പ്പ്, റ​വ. രാ​ജു തോ​മ​സ്, ഫാ. ​റെ​ജി മാ​ത്യു, ഫാ. ​സ്ക​റി​യ പ​റ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ​വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.