പ്ര​ഫ.​ടി.​ജി. സു​ബ്ര​ഹ്‌​മ​ണ്യ​ൻ പോ​റ്റി അ​നു​സ്മ​ര​ണം
Monday, January 17, 2022 10:50 PM IST
കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​നാ​യി​രു​ന്ന പ്ര​ഫ. റ്റി. ​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ പോ​റ്റി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്നു. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​നും നീ​ണ്ട 31 വ​ർ​ഷ​ക്കാ​ലം മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യും ആ​യി​രു​ന്ന സു​ബ്ര​ഹ്‌​മ​ണ്യ​ൻ പോ​റ്റി ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് അ​ന്ത​രി​ച്ച​ത്. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു അ​നു​സ്മ​ര​ണം.

വ​കു​പ്പു മേ​ധാ​വി ആ​ൻ​സ് സൂ​സാ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ്പു​മാ​രാ​യ ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ, ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ളും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. റോ​യ് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പ്ര​ഫ.​പി.​സി. ചെ​റി​യാ​ൻ, മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ റ​വ.​ഡോ. ഫി​ലി​പ്പ് വ​ർ​ഗീ​സ്, പ്ര​ഫ. അ​ല​ക്സാ​ണ്ട​ർ കെ. ​സാ​മു​വേ​ൽ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്, ജോ​ർ​ജ് ജേ​ക്ക​ബ് മു​ത്തൂ​റ്റ്, ചെ​റി​യാ​ൻ ജോ​ർ​ജ്, മാ​മ്മ​ൻ സ്ക​റി​യ, പ്ര​ഫ.​എം.​പി. ഫി​ലി​പ്പ്, ജാ​ത​ദേ​വ​ൻ ന​ന്പൂ​തി​രി, കെ.​ആ​ർ. അ​ശോ​ക് കു​മാ​ർ, പ്രീ​തി എ​ൽ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.