പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ൽ നി​ന്നും ചാ​ടി​പ്പോ​യ പ്ര​തി​യെ രാ​ത്രി​യി​ൽ ത​ന്നെ പൊ​ക്കി
Tuesday, January 18, 2022 10:44 PM IST
തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ രാ​ത്രി​യി​ൽ ത​ന്നെ പി​ടി​കൂ​ടി. പ​തി​ന​ഞ്ചു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പൊ​ടി​യാ​ടി സ്വ​ദേ​ശി സ​ജു കു​ര്യ​നാ​ണ് (20) തി​ങ്ക​ളാ​ഴ്ച രാ​ത്രി വി​ല​ങ്ങ​ഴി​ച്ചു​മാ​റ്റി ര​ക്ഷ​പെ​ട്ട​ത്. നേ​ര​ത്തെ​യും പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ൽ നി​ന്നു പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ ഇ​ത്ത​വ​ണ സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ഡി​വൈ​എ​സ്പി​യി​ൽ നി​ന്നു വ​യ​ർ​ലെ​സ് സെ​റ്റി​ലൂ​ടെ ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​ജു​വി​ന്‍റെ ര​ക്ഷ​പ്പെ​ട​ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

മൂ​ന്നു​ദി​വ​സം മു​ന്പാ​ണ് സ​ജു​വി​നെ​തി​രെ​യു​ള്ള പ​രാ​തി പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ക്കു​ന്ന​ത്. പ​തി​ന​ഞ്ചു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് ന​ൽ​കി​യ​ത്.​സ​ജു പെ​ണ്‍​കു​ട്ടി​യു​മാ​യി നാ​ടു​വി​ട്ടു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി സ​ജു പോ​ലീ​സ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. സ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് തെ​ളി​ഞ്ഞ​തി​നേ തു​ട​ർ​ന്ന് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക​ളെ സൂ​ക്ഷി​ക്കാ​ൻ സെ​ല്ലി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ മേ​ശ​യു​ടെ കാ​ലു​മാ​യി​ട്ടാ​ണ് വി​ല​ങ്ങി​ട്ടു ബ​ന്ധി​ക്കു​ന്ന​ത്. സ​ജു​വി​നെ​യും ഇ​ത്ത​ര​ത്തി​ൽ ബ​ന്ധി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. കൈ ​മു​റു​കി വേ​ദ​ന എ​ടു​ക്കു​ന്ന​തി​നാ​ൽ അ​യ​ച്ചു​ത​രാ​ൻ പോ​ലീ​സു​കാ​ര​നോ​ട് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ അ​യ​ച്ചു കൊ​ടു​ത്തു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ വി​ദ​ഗ്ധ​മാ​യി വി​ല​ങ്ങ് ഊ​രി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ ത​ന്നെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ക​യും പൊ​ടി​യാ​ടി​ക്കു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്ന് സ​ജു​വി​നെ വീ​ണ്ടും പി​ടി​കൂ​ടു​ക​യും ചെ​യ്തു. മൂ​ന്നാ​ഴ്ച മു​ന്പ് വീ​ടാ​ക്ര​മ​ണ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി സ്റ്റേ​ഷ​നി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.