കോ​യി​പ്ര​ത്തി​നും കി​ട്ടി ആം​ബു​ല​ൻ​സ്; പ​ക്ഷേ ഇ​പ്പോ​ഴും കാ​ഴ്ച​വ​സ്തു
Wednesday, January 19, 2022 10:18 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​ക​ാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് വാ​ങ്ങി ന​ൽ​കി​യ ആം​ബു​ല​ൻ​സ് കാ​ഴ്ച വ​സ്തു​വാ​കു​ന്നു.

ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​ന്പു പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് എം​പി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ആം​ബു​ല​ൻ​സ് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ ഇ​തേ​വ​രെ​യും പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്ക​ലി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ആം​ബു​ല​ൻ​സ് കൈ​മാ​റാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. കോ​വി​ഡും മ​റ്റ് അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ദോ​ഷം വ​ന്നാ​ൽ പോ​ലും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും മ​ടി​ക്കു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​ർ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് ആം​ബു​ല​ൻ​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​തെ​ന്ന് എം​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​യ്യാ​വ​ലം​ബ​രാ​യ രോ​ഗി​ക​ളെ വീ​ട്ടി​ൽ പോ​യി ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നു മ​റ്റും ഇ​പ്പോ​ൾ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​വാ​ഹ​ന​ത്തെ ഒ​ഴി​വാ​ക്കി ആം​ബു​ല​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സി​ന്‍റെ സ​ഹാ​യം ഇ​തോ​ടെ ല​ഭ്യ​മാ​കു​ക​യി​ല്ല.

കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​ യ​ത്തി​ൽ നി​ന്ന് ഒ​രു ആം​ബു​ല​ൻ​സ് കോ​യിപ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ന​ൽ​കാ​ൻ ത​യാ​റാ​യ​താ​ണ്.

രാ​ഷ്ട്രീ​യ വി​രോ​ധ​ത്തെ​തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആം​ബു​ല​ൻ​സ് ത​ങ്ങ​ൾ​ക്ക് വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി എ​ടു​ത്ത​തെ​ന്നും പ​റ​യു​ന്നു.

കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ സാ​ധ്യ​ത നി​ല​നി​ൽ​ക്കെ അ​ടി​യ​ന്ത​ര സ​ഹാ​യം ആ​ളു​ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ ത​ട​സ​മു​ണ്ടാ​ക​രു​തെ​ന്നും പ​ര​മാ​വ​ധി ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം പ​ഞ്ചാ​യ​ത്തി​ൽ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എം​പി ന​ൽ​കി​യ ആം​ബു​ല​ൻ​സ് അ​ടി​യ​ന്ത​ര​മാ​യി ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജി. അ​നി​ൽ കു​മാ​റും ആ​വ​ശ്യ​പ്പെ​ട്ടു.