വീ​ട്ടു​പ​ടി​ക്ക​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി
Wednesday, January 19, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: വീ​ടി​നു സ​മീ​പം നി​ര​ന്ത​രം പ​ട​ക്കം പൊ​ട്ടി​ച്ച് സ്വൈ​ര്യ ജീ​വി​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി വീ​ട്ട​മ്മ​യു​ടെ പ​രാ​തി. റാ​ന്നി മ​ന്ദി​രം​പ​ടി ല​ക്ഷം​വീ​ട് കോ​ള​നി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന വി​ല​ങ്ങി​ൽ ശ്രീ​ദേ​വി​യാ​ണ് പ​രാ​തി​ക്കാ​രി. ഹൃ​ദ്രോ​ഗി​യാ​യ ത​ന്‍റെ ജീ​വ​ൻ അ​പാ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നി​ര​ന്ത​രം പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തെ​ന്ന് ശ്രീ​ദേ​വി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വ​ൻ​ശ​ബ്ദ​ത്തോ​ടു​കൂ​ടി​യ പ​ട​ക്കം നി​ർ​മി​ച്ചാ​ണ് പൊ​ട്ടി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ താ​ൻ ജി​ല്ലാ ക​ള​ക്ട​ർ, എ​സ്പി, വ​നി​താ ക​മ്മീ​ഷ​ൻ അ​ട​ക്കം നി​ര​ന്ത​രം പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മി​ല്ല. പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​ക​ളി​ലും ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല.

രോ​ഗി​യാ​യ ഭ​ർ​ത്താ​വും താ​നും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രാ​യ ചി​ല​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നും ഇ​വ​രു​ടെ പേ​രു​ക​ൾ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും ശ്രീ​ദേ​വി പ​റ​ഞ്ഞു.