ഗാ​ന്ധിസ്മൃ​തി മൈ​താ​നം ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി
Wednesday, January 19, 2022 10:22 PM IST
അ​ടൂ​ർ: ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ത്തു​ള്ള ഗാ​ന്ധി​സ്മൃ​തി മൈ​താ​നം ന​വീ​ക​രി​ക്കും. അ​ടൂ​ർ പ​ട്ട​ണ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി മൈ​താ​ന​ത്തെ മാ​റ്റു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ​യാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​തെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

പ്ര​കൃ​തി സൗ​ഹൃ​ദ ന​വീ​ക​ര​ണം ല​ക്ഷ്യം​വ​ച്ച് മ​ര​ങ്ങ​ൾ നി​ല​നി​ർ​ത്തി​യും അ​തി​ലെ പ​ക്ഷി​ക​ൾ​ക്ക് ത​ട​സ​മാ​കാ​തെ​യും പ​ട്ട​ണ​ത്തി​ന്‍റെ പ്രൗ​ഢി വി​ളി​ച്ചോ​തു​ന്ന വി​ധ​ത്തി​ലു​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 60 ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കും.

രാ​ഷ്ട്ര പി​താ​വി​ന്‍റെ പേ​രി​ൽ ന​ഗ​ര ഹൃ​ദ​യ​ത്തി​ലു​ള്ള ഗാ​ന്ധി സ്മൃ​തി മൈ​താ​ന​ത്തി​ന് 2014 - 15 വ​ർ​ഷ​ത്തെ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ടൈ​ൽ പാ​കു​ക​യും കു​ട്ടി​ക​ളു​ടെ ക​ളി​ക്കോ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചു​റ്റു​മ​തി​ൽ പെ​യി​ന്‍റ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പ​രി​പാ​ലി​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്കു സാ​ധി​ക്കാ​ത്ത​തി​നാ​ൽ മൈ​താ​ന​ത്തി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​വു​ക​യാ​യി​രു​ന്നു.

ക​വാ​ട​ങ്ങ​ളും ചു​റ്റു​മ​തി​ലും മോ​ടി കൂ​ട്ടി ന​വീ​ക​രി​ക്കു​ക, ത​റ ടൈ​ൽ പാ​കു​ക, മ​ര​ങ്ങ​ളി​ൽ നി​ന്ന് പ​ക്ഷി​ക​ളു​ടെ കാ​ഷ്ടം വീ​ഴാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള മേ​ൽ​ക്കൂ​ര സ്ഥാ​പി​ക്കു​ക, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നാ​യി പാ​ർ​ക്ക്, ഇ​രി​പ്പി​ട​ങ്ങ​ൾ, മ​നോ​ഹ​ര​മാ​യ ആ​ർ​ട്ട് വാ​ൾ, പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഏ​രി​യാ​യും പൂ​ന്തോ​ട്ടം നി​ർ​മാ​ണ​വു​മാ​ണ് രൂ​പ​രേ​ഖ​യി​ലു​ള്ള​ത്.

നി​ല​വി​ലു​ള്ള ഓ​പ്പ​ണ്‍ സ്റ്റേ​ജ് ന​വീ​ക​രി​ക്കാ​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു. നി​ർ​മാ​ണ​ച്ചു​മ​ത​ല ഹാ​ബി​റ്റാ​റ്റി​നാ​ണ്.