സാ​മൂ​ഹി​ക വ​ള​ർ​ച്ച​യി​ൽ ദേ​വാ​ല​യം അ​ടി​സ്ഥാ​ന​ഘ​ട​കം: അ​ടൂ​ർ പ്ര​കാ​ശ്
Thursday, January 20, 2022 10:50 PM IST
പൂ​ങ്കാ​വ്: സാ​മൂ​ഹി​ക വ​ള​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ക​മാ​ണ് ദേ​വാ​ല​യ​ങ്ങ​ളെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി. പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ക​സ​നം പൂ​ർ​ണ​മാ​ക​ണ​മെ​ങ്കി​ൽ വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യ്ക്ക് എ​ല്ലാ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ന​ൽ​കി​യി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. വി​വി​ധ സ​ഹാ​യ​നി​ധി ക​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ന്നി വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​തോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ആ​ദ​ര​വും നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റോ​ബി​ൻ പീ​റ്റ​ർ, ഫാ.​ഡോ. സി​ജോ ജെ​യിം​സ് ച​രി​വു​പ​റ​ന്പി​ൽ, ലി​നി വ​ർ​ഗീ​സ്, ലി​ൻ​സ് മാ​ത്യു തോ​മ​സ്, റെ​ജി നെ​ല്ലി​വി​ള​യി​ൽ, എം. ​ജി. യോ​ഹ​ന്നാ​ൻ, പി. ​കെ. ജോ​യ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ജി ഡാ​നി​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം എ​ന്നി​വ​യും ന​ട​ന്നു.