പൊ​തു​ഇ​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കും: ഡി​എം​ഒ
Thursday, January 20, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കാ​ൻ പൊ​തു​ഇ​ട​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ​ൽ. അ​നി​താ കു​മാ​രി നി​ർ​ദേ​ശി​ച്ചു.

ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്ക​ണം. സ്വ​യം സു​ര​ക്ഷ​യും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യും പ്ര​ധാ​ന​മാ​ണ്. ആ​രി​ൽ നി​ന്നും രോ​ഗ​ബാ​ധ ഉ​ണ്ടാ​കാം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ എ​ൻ95 മാ​സ്കോ ഡ​ബി​ൾ മാ​സ്കോ ധ​രി​ക്ക​ണം. സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണം. കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സാ​നി​റ്റൈ​സ് ചെ​യ്ത് അ​ണു​വി​മു​ക്ത​മാ​ക്ക​ണം.

പ​നി​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ള്ള​വ​ർ അ​തു മ​റ​ച്ചു​വ​ച്ച് പൊ​തു​ഇ​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങ​രു​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രോ സ​ന്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട​വ​രോ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ക. പോ​സി​റ്റീ​വ് ആ​കു​ന്ന​വ​ർ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക. ഓ​ഫീ​സു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ നി​ർ​ദേ​ശി​ച്ചു. കൂ​ട്ടം കൂ​ടി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും പ​ങ്കി​ടു​ന്ന​തും വാ​യു സ​ഞ്ചാ​ര​മി​ല്ലാ​ത്ത അ​ട​ഞ്ഞ അ​ന്ത​രീ​ക്ഷ​വും ഒ​ഴി​വാ​ക്കി രോ​ഗ​വ്യാ​പ​നം ത​ട​യേ​ണ്ട​താ​ണ്. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ വീ​ട്ടി​ലു​ള്ള​പ്പോ​ൾ പു​റ​ത്ത് പോ​കു​ന്ന​വ​ർ തി​രി​കെ വ​ന്ന​തി​ന് ശേ​ഷം കു​ളി​ച്ച് ശു​ചി​യാ​യ​തി​ന് ശേ​ഷം മാ​ത്രം വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക.

പ്രാ​യ​മാ​യ​വ​ർ​ക്കും ഗു​രു​ത​ര​രോ​ഗ​മു​ള്ള​വ​ർ​ക്കും ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചാ​ൽ ഗു​രു​ത​ര​മാ​കും. മു​ന്പ് കോ​വി​ഡ് ബാ​ധി​ത​രാ​യെ​ന്ന് ക​രു​തി​യോ ര​ണ്ട് ഡോ​സ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചെ​ന്ന് ക​രു​തി​യോ ജാ​ഗ്ര​ത​ക്കു​റ​വ് പാ​ടി​ല്ല. കോ​വി​ഡ് ഒ​രി​ക്ക​ൽ വ​ന്ന​വ​ർ​ക്ക് വീ​ണ്ടും വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​രോ​ധ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.