കോ​വി​ഡ് വ്യാ​പ​നം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ നോ​ക്കു​കു​ത്തി​യാ​യെ​ന്ന് യു​ഡി​എ​ഫ്
Thursday, January 20, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം എ​ല്ലാ സീ​മ​ക​ളും വി​ട്ട് കു​തി​ക്കു​ന്പോ​ൾ ആ​രോ​ഗ്യ വ​കു​പ്പും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും കാ​ഴ്ച​ക്കാ​രാ​യി മാ​റി​യെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ സ​മി​തി​യോ​ഗം.
രോ​ഗ​നി​ർ​ണ​യ​ത്തി​നു​ള്ള പ​രി​ശോ​ധ​ന​യ്ക്കോ രോ​ഗി​ക​ളെ ക്വാ​റ​ന്‍റൈ​നീ​ലാ​ക്കാ​നോ യാ​തൊ​രു സം​വി​ധാ​ന​വും നി​ല​വി​ലി​ല്ല. കോ​വി​ഡ് ബ്രി​ഗേ​ഡി​നെ പി​രി​ച്ചു​വി​ട്ട​തോ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്കു​പോ​ലും സ്വ​കാ​ര്യ ലാ​ബു​ക​ളേ​യും ആ​ശു​പ​ത്രി​ക​ളേ​യും ആ​ശ്ര​യി​ക്കേ​ണ്ട നി​ർ​ബ​ന്ധി​താ​വ​സ്ഥ​യാ​ണ് സാ​മാ​ന്യ​ജ​ന​ത്തി​നു​ള്ള​ത്. വ്യാ​പ​നം കു​തി​ക്കാ​നു​ള്ള കാ​ര​ണ​വും ഇ​താ​ണ്. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ന​ട​ത്തി ആ​രോ​ഗ്യ​മ​ന്ത്രി കൈ​ക​ഴു​കി​യി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.

ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, ജോ​സ​ഫ് എം. ​പു​തു​ശേ​രി. പി. ​മോ​ഹ​ൻ​രാ​ജ്, ബാ​ബു ജോ​ർ​ജ്, എ. ​ഷം​സു​ദ്ദീ​ൻ, റ്റി.​എം. ഹ​മീ​ദ്, ജോ​ർ​ജ് വ​ർ​ഗീ​സ്, തോ​മ​സ് ജോ​സ​ഫ്, സ​നോ​ജ് മേ​മ​ന, കെ. ​ജ​യ​വ​ർ​മ, സു​ബി​ൻ തോ​മ​സ്, മ​ല​യാ​ല​പ്പു​ഴ ശ്രീ​കോ​മ​ള​ൻ, ഇ.​കെ ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.