ട്ര​ഷ​റി ത​ട്ടി​പ്പ് : പോ​ലീ​സ് ന​ട​പ​ടി വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക
Friday, January 21, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ട്ര​ഷ​റി​യി​ലും പെ​രു​നാ​ട് ട്ര​ഷ​റി​യി​ലു​മാ​യി ന​ട​ന്ന സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ൽ പോ​ലീ​സി​നു പ​രാ​തി ല​ഭി​ച്ചി​ട്ടും അ​ന്വേ​ഷി​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക ഉ​യ​രു​ന്നു. ട്ര​ഷ​റി നി​ക്ഷേ​പ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യെ​പ്പോ​ലും ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യി​ട്ടും ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​മോ ന​ട​പ​ടി​യോ ഉ​ണ്ടാ​കാ​ത്ത​തി​ലാ​ണ് ആ​ശ​ങ്ക.

ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ വ​കു​പ്പ്ത​ല ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ലെ അം​ഗ​ങ്ങ​ളാ​യ​തു​കൊ​ണ്ട് ഇ​വ​രു​ടെ പേ​രു​ക​ൾ ആ​ദ്യം പു​റ​ത്തു​വി​ട്ടി​രു​ന്ന​തു​മി​ല്ല. ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ധ​ന​മ​ന്ത്രി അ​ട​ക്കം എ​ത്തു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​രു​നാ​ട് സ​ബ്ട്ര​ഷ​റി ഓ​ഫീ​സ​ർ ഒ​രാ​ഴ്ച മു​ന്പേ പെ​രു​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന വി​ഭാ​ഗ​ത്തി​നു കേ​സ് കൈ​മാ​റു​മെ​ന്നു മാ​ത്ര​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കു​റ്റാ​രോ​പി​ത​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നോ ട്ര​ഷ​റി​യി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നോ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല.

മ​ര​ണ​മ​ട​ഞ്ഞ റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക​യും ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ പെ​ൻ​ഷ​ണ​റു​ടെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​ലെ​യും സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ലെ​യും 8.13 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. പെ​രു​നാ​ട് സ​ബ്ട്ര​ഷ​റി സീ​നി​യ​ർ ട്ര​ഷ​റ​ർ സി.​ടി. ഷാ​ഹീ​ർ, കോ​ന്നി സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ ര​ഞ്ചി കെ. ​ജോ​ണ്‍, ജി​ല്ലാ ട്ര​ഷ​റി ജൂ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​ജി. ദേ​വ​രാ​ജ​ൻ, ജൂ​ണി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ആ​രോ​മ​ൽ അ​ശോ​ക​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ത​ട്ടി​പ്പി​ന്‍റെ സൂ​ത്ര​ധാ​ര​ൻ സി.​ടി. ഷ​ഹീ​റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ പ്ര​ധാ​ന​പ്ര​തി സി.​ടി. ഷ​ഹീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പ​റ​യു​ന്നു.

മ​ര​ണ​മ​ട​ഞ്ഞ പെ​ൻ​ഷ​ണ​റു​ടെ പേ​രി​ൽ ജി​ല്ലാ ട്ര​ഷ​റി​യി​ൽ നി​ല​നി​ന്ന നാ​ല് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളി​ൽ ഒ​ന്ന് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും മു​ന്പ് അ​വ​സാ​നി​പ്പി​ച്ചു. പെ​ൻ​ഷ​ണ​റു​ടെ മ​റ്റ് മൂ​ന്ന് സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ പി​ൻ​വ​ലി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സ​സ്പെ​ൻ​ഷ​നി​ലാ​യ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ ട്ര​ഷ​റി കോ​ഡും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.