പ​ന്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി: ര​ണ്ടാം​ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 21, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ടം വൃ​ക്ഷ ത്തൈ​ക​ളും രാ​മ​ച്ച​വും ന​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ആ​റ​ന്മു​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ന്പാ​തീ​ര​ങ്ങ​ളി​ലെ 14 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ട് ല​ക്ഷം രാ​മ​ച്ച തൈ​ക​ളും ഔ​ഷ​ധ സ​സ്യ​തൈ​ക​ളും തീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൃ​ക്ഷ​ത്തൈ​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ദി​തീ​ര​ങ്ങ​ളി​ൽ ന​ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

പെ​രു​നാ​ട്, വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, റാ​ന്നി അ​ങ്ങാ​ടി, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, ചെ​റു​കോ​ൽ, അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി, ആ​റ​ന്മു​ള, മ​ല്ല​പ്പു​ഴ​ശേ​രി, കോ​യി​പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ന​ദീ​തീ​ര​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

റാ​ന്നി: സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് വി​ഭാ​വ​നം ചെ​യ്ത പ​ന്പ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ റാ​ന്നി അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന് റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ന്പാ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​സ്. സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ അം​ഗം ജെ​സി അ​ല​ക്സ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ജ ബി​നോ​യി തുട ങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.