ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്ക​ണം: എം​സി​എ
Friday, January 21, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ഞാ​യ​റാ​ഴ്ച ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​രാ​ധ​ന ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി​യോ​ടെ എ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ത്ര​യും​വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കോ ഇ​ട​ദി​വ​സ​ങ്ങ​ളി​ലെ മ​റ്റു ച​ട​ങ്ങു​ക​ൾ​ക്കോ ഒ​രു മു​ട​ക്ക​വു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​യി ലോ​ക്ഡൗ​ണ്‍ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത​ര മ​ത​സ്ഥ​ർ ചെ​യ്യു​ന്ന​തു​പോ​ലെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​രാ​ധ​ന ന​ട​ത്താ​ൻ ക്രി​സ്ത്യ​ൻ മ​ത​വി​ഭാ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് എം​സി​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജോ​ർ​ജ് മാ​ത്യു, മ​നോ​ജ് ത​ട​ത്തി​ൽ, സ​ജി പീ​ടി​ക​യി​ൽ, മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.