ടോം ​ആ​ദി​ത്യ വീ​ണ്ടും ബ്രി​ട്ട​ണി​ൽ മേ​യ​ർ
Friday, January 21, 2022 10:43 PM IST
റാ​ന്നി: ബ്രി​ട്ട​ണി​ലെ ബ്രി​സ്റ്റോ​ൾ മേ​യ​റാ​യി റാ​ന്നി സ്വ​ദേ​ശി ടോം ​ആ​ദി​ത്യ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റാ​ന്നി ഈ​രൂ​രി​ക്ക​ൽ ആ​ദി​ത്യ​പു​രം തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും ഗു​ലാ​ബി മാ​ത്യു​വി​ന്‍റെ​യും മ​ക​നാ​ണ് ടോം.

​ബ്രി​ട്ട​ണി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യു​ടെ തെ​ക്കേ ഇ​ന്ത്യ​ക്കാ​ര​നാ​യ ആ​ദ്യ ജ​ന​പ്ര​തി​നി​ധി​യാ​ണ് ടോം. ​സൗ​ത്ത് വെ​സ്റ്റ് ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റോ​ൾ സി​റ്റി​യും ഒ​ന്പ​തു ജി​ല്ല​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് ബോ​ർ​ഡി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​യും ബ്രി​സ്റ്റോ​ൾ സി​റ്റി കൗ​ണ്‍​സി​ലി​ന്‍റെ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ്ദ സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യും ടോം ​ആ​ദി​ത്യ സേ​വ​നം ചെ​യ്യു​ന്നു. പ​ടി​ഞാ​റ​ൻ ഇം​ഗ്ല​ണ്ടി​ൽ 2007 മു​ത​ൽ ഇ​ക്വാ​ലി​റ്റീ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യും പി​ന്നീ​ട് കൗ​ണ്‍​സി​ല​റാ​യും 2017 മു​ത​ൽ ഡെ​പ്യൂ​ട്ടി മേ​യ​റാ​യും പ്ര​വ​ർ​ത്തി​ച്ച ടോം ​ആ​ദി​ത്യ ഇ​ത്ത​വ​ണ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. പ​ടി​ഞ്ഞാ​റ​ൻ ഇം​ഗ്ല​ണ്ടി​ലെ ആ​ദ്യ​ത്തെ ഏ​ഷ്യ​ൻ കൗ​ണ്‍​സി​ല​റാ​യി​രു​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടോ​ള​മാ​യി ഇം​ഗ്ല​ണ്ടി​ൽ മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യും പ്ര​ഭാ​ഷ​ക​നാ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യും സാ​മൂ​ഹ്യ ശാ​സ്ത്ര ഗ​വേ​ഷ​ക​നാ​യും അ​ദ്ദേ​ഹം രം​ഗ​ത്തു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ റാ​ന്നി ഫൊ​റോ​ന ഇ​ട​വ​കാം​ഗ​മാ​യ ടോം ​ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യം​ഗം കൂ​ടി​യാ​ണ്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പൂ​ർ​ണ പി​ന്തു​ണ​യി​ലാ​ണ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് ടോം ​ആ​ദി​ത്യ പ​റ​ഞ്ഞു. ഭാ​ര്യ: ലി​നി എ​രു​മേ​ലി മ​ഞ്ഞാ​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​ഭി​ഷേ​ക്, അ​ലീ​ന, ആ​ൽ​ബ​ർ​ട്ട് , അ​ഡോ​ണ, അ​ൽ​ഫോ​ൻ​സ്.