ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം യു​ക്തി​ര​ഹി​തം: കു​രു​വി​ള മാ​ത്യൂ​സ്
Saturday, January 22, 2022 10:18 PM IST
തി​രു​വ​ല്ല: ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ മാ​ത്രം ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ട്ടു​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം യു​ക്തി​ര​ഹി​ത​മാ​ണെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ കു​രു​വി​ള മാ​ത്യൂ​സ് കു​റ്റ​പ്പെ​ടു​ത്തി.

മ​റ്റെ​ല്ലാ ദി​വ​സ​വും തു​റ​ന്നു വി​ട്ടി​ട്ട് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ മാ​ത്രം അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ എ​ന്ന തീ​രു​മാ​നം എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല. ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ ആ​രാ​ധ​ന​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​മാ​ണോ ഇ​തി​ന്‍റെ പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.