വ​നി​താ ഹോ​സ്റ്റ​ലി​നു മു​മ്പി​ലെ അ​ശ്ലീ​ല പ്ര​ക​ട​നം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Saturday, January 22, 2022 10:18 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ന് മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​വും അ​ശ്ലീ​ല പ്ര​ക​ട​ന​വും ന​ട​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ ത​ടി​പ്പ​ണി​ക്കാ​ര​ന്‍ ന​ന്ദ​ന​നാ (55) ണ് ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഹെ​ല്‍​മ​റ്റും മാ​സ്കും ധ​രി​ച്ച ഇ​രു​വ​രും ഹോ​സ്റ്റ​ലി​ന് മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ത​ന്നെ ദൃ​ശ്യം വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​യാ​ളു​ടെ പേ​രി​ല്‍ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തി​ന് മു​മ്പും കേ​സ് ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​ലെ ര​ണ്ടാ​മ​നെ ഇ​തേ​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. നാ​ല്‍​പ​ത്തി​യ​ഞ്ച് വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്ഥി​ര​മാ​യി ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ എ​ത്തി ലൈം​ഗി​ക ചേ​ഷ്ട​ക​ള്‍ കാ​ണി​ക്കു​മെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി. വീ​ഡി​യോ​യി​ല്‍ ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ല.

കൈ​ലി ധ​രി​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യെ​ത്തി​യ ആ​ളാ​ണ് ഇ​രു​വ​രും ഹെ​ല്‍​മ​റ്റും മാ​സ്കും ധ​രി​ച്ച​തി​നാ​ല്‍ ആ​ളെ തി​രി​ച്ച​റി​യാ​ന്‍ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​മാ​യി ഹോ​സ്റ്റ​ലി​നു മു​ന്നി​ലെ​ത്തു​ന്ന ഇ​രു​വ​രു​ടേ​യും ശ​ല്യം സ​ഹി​ക്ക വ​യ്യാ​തെ​യാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പോ​ലീ​സി​ന് ന​ല്‍​കി​യ​ത്. ന​ന്ദ​ന​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.