ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് പു​ന:​സ്ഥാ​പി​ക്ക​ണം: ഫെ​റ്റോ
Monday, January 24, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ആ​ൾ​ക്കാ​രു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് പു​നഃസ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എം​പ്ലോ​യി​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ബി. ​നാ​യ​രും ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ഗി​രീ​ഷും ആ​വ​ശ്യ​പ്പെ​ട്ടു. പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​കു​ക​യും സാ​മൂ​ഹി​ക അ​ക​ല​വും സ്വ​യം നി​രീ​ക്ഷ​ണ​വും ന​ട​ത്തി ജോ​ലി ചെ​യ്യ​ണ​മെ​ന്നു​ള്ള വി​ചി​ത്ര​മാ​യ തീ​രു​മാ​ന​മാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലു​ള്ള​ത്.

ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് ക്ല​സ്റ്റ​ർ രൂ​പ​പ്പെ​ടാ​ൻ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് കാ​ര​ണ​മാ​കു​മെ​ന്ന് ഫെ​റ്റോ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് ബാ​ധി​ത​രു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന കേ​ന്ദ്ര ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച മാ​തൃ​ക​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ഴ്ച​ത്തെ സ്പെ​ഷ​ൽ ലീ​വ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഫെ​റ്റോ ആ​വ​ശ്യ​പ്പെ​ട്ടു.