രാ​ഷ്ട്രീ​യ നേ​ട്ടം സി​പി​എ​മ്മി​നു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ല: എ.​പി. ജ​യ​ൻ
Monday, January 24, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്ത് എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ രാ​ഷ്ട്രീ​യ നേ​ട്ടം സി​പി​എ​മ്മി​ന്‍റെ മാ​ത്രം മേ​ൻ​മ കൊ​ണ്ടു​ണ്ടാ​യ​ത​ല്ലെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ. ഇ​ത്ത​ര​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി സി​പി​ഐ​ക്കാ​രെ അ​ടി​ച്ചൊ​തു​ക്കാ​മെ​ന്ന വ്യാ​മോ​ഹം വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

അ​ത്യ​ന്തം നി​കൃ​ഷ്ട​മാ​യ ന​ട​പ​ടി​ക​ളാ​ണ് അ​ങ്ങാ​ടി​ക്ക​ലി​ലു​ണ്ടാ​യ​ത്. സി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട് ആ​ക്ര​മി​ച്ച​തും പെ​ണ്‍​കു​ട്ടി​ക​ളോ​ട​ട​ക്കം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തും നീ​തി​ക​രി​ക്കാ​നാ​കാ​ത്ത തെ​റ്റാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നു ത​ന്നെ​യാ​ണ് സി​പി​ഐ​യു​ടെ ആ​വ​ശ്യം. ഏ​തെ​ങ്കി​ലും ഒ​രാ​ൾ സി​പി​എം വി​ട്ട് സി​പി​ഐ​യി​ൽ ചേ​ർ​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വീ​ട് ആ​ക്ര​മി​ക്കു​ന്പോ​ൾ ആ ​കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​ർ സി​പി​എ​മ്മു​കാ​ർ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന യാ​ഥാ​ർ​ഥ്യം മ​റ​ന്നു​പോ​യെ​ന്നും ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ങ്ങാ​ടി​ക്ക​ൽ സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും പോ​ലീ​സ് ന​ട​പ​ടി ദു​ർ​ബ​ല​മാ​ണ്. ഭ​ര​ണ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി​ട്ടും സി​പി​ഐ​യ്ക്കു നീ​തി ല​ഭി​ക്കു​ന്നി​ല്ല. പോ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സി​പി​ഐ​ക്കാ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ കേ​സെ​ടു​ത്തു. സി​പി​ഐ നേ​താ​ക്ക​ളു​ടെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നി​സാ​ര വ​കു​പ്പി​ട്ടാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ൾ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജാ​മ്യം ന​ൽ​കി. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ലെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ മു​ഖേ​ന പ​രാ​തി എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന സ​മി​തി​യി​ൽ ഉ​ന്ന​യി​ക്കാ​നും നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നു​മാ​ണ് ജി​ല്ല​യി​ലെ സി​പി​ഐ നേ​താ​ക്ക​ളു​ടെ തീ​രു​മാ​നം. പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.