തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം: അ​സോ​സി​യേ​ഷ​ൻ
Monday, January 24, 2022 10:45 PM IST
ആ​ല​പ്പു​ഴ: റ​ഫ്രി​ജ​റേ​ഷ​ൻ എ​യ​ർ​ക​ണ്ടീ​ഷ​ൻ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ തൊ​ഴി​ൽ​സു​ര​ക്ഷ​യും മി​നി​മം​വേ​ത​ന​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹീ​റ്റിം​ഗ് വെ​ന്‍റി​ലേ​ഷ​ൻ എ​യ​ർ​ക​ണ്ടീ​ഷ​ൻ ആ​ൻ​ഡ് റ​ഫ്രി​ജ​റേ​ഷ​ൻ എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഡി. ​തി​ല​ക​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ഹ​രി​കു​മാ​ർ, എ.​റ്റി.​ശ​ശി, ബ​സു​ലാ​ൽ, സി​ബി​ച്ച​ൻ, ഹ​രി​കു​മാ​ർ, അ​ജി​ത്ത്, അ​നി​ൽ​കു​മാ​ർ, ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി റ​ജി​കു​മാ​ർ(​പ്ര​സി​ഡ​ന്‍റ്), എ​സ്. ഹ​രി​കു​മാ​ർ(​സെ​ക്ര​ട്ട​റി), ബേ​ബി(​ട്ര​ഷ​റ​ർ), ഡി.​ തി​ല​ക​രാ​ജ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ജി​ത്ത്, ഹ​രി​കു​മാ​ർ ചെ​ങ്ങ​ന്നൂ​ർ (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​യ​ർ​തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ​കാ​ർ മ​സ്റ്റ​ർ ചെ​യ്യ​ണം

ആ​ല​പ്പു​ഴ: ക​യ​ർ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നു പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന മ​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ ഫെ​ബ്രു​വ​രി 20നു ​മു​ന്പ് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 2020 മു​ത​ൽ പു​തു​താ​യി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ ഇ​പ്പോ​ൾ മ​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല. എ​ന്നാ​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്കേ​റ്റ് ന​ൽ​കി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ മ​സ്റ്റ​ർ ചെ​യ്യ​ണം. മ​സ്റ്റ​റിം​ഗ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ മ​സ്റ്റ​ർ ഫെ​യി​ൽ​ഡ് റി​പ്പോ​ർ​ട്ടും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്കേ​റ്റും ബ​ന്ധ​പ്പെ​ട്ട ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ക​യ​ർ​തൊ​ഴി​ലാ​ളി കു​ടി​ശി​ഖ സ​മ​യം നീ​ട്ടി

ആ​ല​പ്പു​ഴ: ക​യ​ർ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വം നേ​ടി​യി​ട്ടു​ള്ള മാ​രാ​രി​ക്കു​ളം തെ​ക്ക്, മ​ണ്ണ​ഞ്ചേ​രി, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, ആ​ര്യാ​ട്, പു​ന്ന​പ്ര തെ​ക്ക്, വ​ട​ക്ക്, അ​ന്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക്, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്ഷേ​മ​നി​ധി വി​ഹി​ത കു​ടി​ശി​ഖ വ​രു​ത്തി​യി​ട്ടു​ള്ള​വ​ർ​ക്ക് അം​ഗ​ത്വം പു​ന​ഃസ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.