കോട്ടാങ്ങൽ: കോട്ടാങ്ങൽ വലിയ പടയണിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ തല അവലോകന യോഗം ഓണ്‍ലൈനായി ചേർന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിശ്ചിത എണ്ണം ആളുകളെ മാത്രം പങ്കെടുപ്പിച്ച് ആചാരപരമായ ചടങ്ങുകളോടെ പടയണി നടത്തുവാൻ തീരുമാനിച്ചു.
പ്രമോദ് നാരായണ്‍ എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവല്ല ആർഡിഒ ചന്ദ്രശേഖരൻ നായർ, മല്ലപ്പളളി തഹസീൽദാർ എം.ജി ജെയിംസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ മനോജ് ചരളേൽ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് ജമീലാബീവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല സിറാജ് , നീന മാത്യു, അഞ്ജലി സുരേഷ് , അഖിൽ എസ് നായർ , വെളളാവൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആതിര വേണുഗോപാൽ , ആനന്ദവല്ലി, റാന്നി ഡിവൈഎസ്പി മാത്യു ജോർജ്, ജോയിന്റ് ആർടിഒ എം.ജി. മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷാജി, കെഎസ്ഇബി എഇ ഷീബാ ബീവി, പടയണി കോ ഓർഡിനേറ്റർ അനീഷ് ചുങ്കപ്പാറ, കോട്ടാങ്ങൽ കരയുടെ സെക്രട്ടറി അരുണ്‍ കൃഷ്ണ, പ്രസിഡന്റ് എൻ.ജി.രാധാകൃഷ്ണൻ, കെ.ആർ. കരുണാകരൻ നായർ, സെക്രട്ടറി ഹരികുമാർ, ദേവസ്വം ഭരണ സമിതി സെക്രട്ടറി സുനിൽ താന്നിപൊയ്ക,സുനിൽ വെള്ളിക്കര എന്നിവർ പ്രസംഗിച്ചു.