കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ; സൂ​ര്യാ​ഘാ​ത​മെ​ന്നു സം​ശ​യം
Tuesday, January 25, 2022 10:49 PM IST
കോ​ന്നി: കൃ​ഷി​യി​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രു​വാ​പ്പു​ലം മു​തു​പാ​ല​യ്ക്ക​ൽ പ്ര​സാ​ദി​നെ (57)യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ണ​പ്പ​ടി​യ​ക്കു സ​മീ​പം വ​യ​ലി​ൽ കൃ​ഷി പ​ണി​ക​ൾ ന​ട​ത്തു​തി​നാ​യി പോ​യ​താ​ണ്. രാ​വി​ലെ പ​ത്തി​നാ​ണ് പ്ര​സാ​ദ് കൃ​ഷി​യി​ട​ത്തി​ലേ​ക്കു പോ​യ​ത്. ഏ​റെ​നേ​ര​മാ​യി​ട്ടും കാ​ണാ​തെ വ​ന്ന​തി​നേ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സൂ​ര്യാ​ഘാ​ത​മേ​റ്റ പാ​ടു​ക​ൾ ശ​രീ​ര​ത്തി​ൽ ക​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കൂ​ടി​യാ​ണ് പ്ര​സാ​ദ്. മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി ആശുപത്രിയിലേ ക്കു മാറ്റി. ഭാ​ര്യ: ല​ത. മ​ക​ൾ: കാ​ർ​ത്തി​ക. മ​രു​മ​ക​ൻ: ന​ന്ദ​കൃ​ഷ്ണ​ൻ.

വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴ​ഞ്ചേ​രി: മ​ണി​മ​ല​യാ​റി​ന്‍റെ പു​റ​മ​റ്റം വെ​ച്ചൂ​ർ ക​ട​വി​ൽ 70 വ​യ​സ് തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു​ദി​വ​സ​ത്തെ പ​ഴ​ക്കം തോ​ന്നി​ക്കും.

ച​ട്ട​യും മു​ണ്ടു​മാ​ണ് വേ​ഷം. കോ​യി​പ്രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.