ശ്രീ​നാ​രാ​യ​ണ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ കൊ​ടി​യേ​റ്റ് 28ന്
Tuesday, January 25, 2022 10:49 PM IST
ഇ​ല​ന്തൂ​ർ: ശ്രീ​നാ​രാ​യ​ണ​മം​ഗ​ലം ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 28നു ​കൊ​ടി​യേ​റും. ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ​യാ​ണ് ഉ​ത്സ​വം. 28നു ​രാ​വി​ലെ ഒ​ന്പ​തി​നും 10നും ​മ​ധ്യേ ക്ഷേ​ത്രം കാ​ര്യ​ദ​ർ​ശി എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ കൊ​ടി​യേ​റ്റും.

ആ​റാം ഉ​ത്സ​വ​ത്തി​ന് മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​ള്ള പേ​ട്ട എ​ഴു​ന്ന​ള്ള​ത്ത്, ഏ​ഴാം ഉ​ത്സ​വ​ത്തി​ന് ഇ​ല​ന്തൂ​ർ ച​ന്ത​യി​ൽ നി​ന്നു​ള്ള എ​ഴു​ന്ന​ള്ള​ത്ത് എ​ന്നി​വ ഉ​ണ്ടാ​കി​ല്ല.

30നു ​രാ​വി​ലെ 7.30ന് ​ഇ​ല​ന്തൂ​ർ നാ​രാ​യ​ണ​സ​മി​തി​യു​ടെ നാ​രാ​യ​ണീ​യ പാ​രാ​യ​ണം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 11ന് ​സ​ർ​പ്പ​പൂ​ജ, മൂ​ന്നി​ന് 12.30ന് ​കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ലേ​ക്ക് ആ​റാ​ട്ടു ഘോ​ഷ​യാ​ത്ര. വൈ​കു​ന്നേ​രം ആ​റി​ന് എ​ഴു​ന്ന​ള്ള​ത്ത്, രാ​ത്രി എ​ട്ടി​ന് ഭ​ജ​ൻ​സ് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.

റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം

പ​ത്ത​നം​തി​ട്ട: കെ​പി​സി​സി ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ഇ​ന്ന് ഡി​സി​സി, ബ്ലോ​ക്ക്, മ​ണ്ഡ​ലം, വാ​ർ​ഡ്, ബൂ​ത്ത്, യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൻ ഇ​ന്ത്യ​യു​ടെ 73-ാം റി​പ്പ​ബ്ലി​ക് ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം അ​റി​ യി​ച്ചു.

രാ​വി​ലെ എ​ട്ടി​ന് രാ​ജീ​വ് ഭ​വ​നി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.