ഏ​ബ്ര​ഹാം ക​രി​ന്പ​നാ​മ​ണ്ണി​ൽ റ​ന്പാ​ൻ; ക​ർ​മ​നി​ര​ത​യു​ടെ ആ​ൾ​രൂ​പം
Tuesday, January 25, 2022 10:50 PM IST
തി​രു​വ​ല്ല: അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​രു​കാ​ൽ ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴും ഫാ.​ഏ​ബ്ര​ഹാം ക​രി​ന്പ​നാ​മ​ണ്ണി​ൽ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ കു​ലു​ങ്ങി​യി​ല്ല. ജീ​വി​താ​ന്ത്യം​വ​രെ​യും ആ ​ക​ർ​മ​നി​ര​ത സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും അ​ദ്ദേ​ഹം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ റ​വ.​ ഏ​ബ്ര​ഹാം ക​രി​ന്പ​നാ​മ​ണ്ണി​ൽ റ​ന്പാ​ന്‍റെ സം​സ്കാ​രം ഇ​ന്നാ​ണ്.

1988 ഡി​സം​ബ​ർ 28നു ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ഫാ.​ ഏ​ബ്ര​ഹാം ക​രി​ന്പ​നാ​മ​ണ്ണി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ വി​കാ​രി​യാ​യി​രി​ക്കെ റാ​ന്നി​യി​ലെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​ന്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ജീ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​മു​ള്ള തോ​ട്ടി​ലേ​ക്ക് തെ​റി​ച്ചു വീ​ണ വൈ​ദി​ക​ന്‍റെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. തു​ട​ർചി​കി​ത്സ തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ആ​റ​ര മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ചി​കി​ത്സ​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് തൊ​ട്ട​രി​കി​ലു​ണ്ടാ​യി​രു​ന്നു.

ഏ​റെ പ്ര​തി​സ​ന്ധി നി​റ​ഞ്ഞ ചി​കി​ത്സ​യാ​യി​രു​ന്നു. എ ​നെ​ഗ​റ്റീ​വ് ര​ക്ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. എ​ന്നാ​ൽ ഒ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​തെ ര​ക്തം ല​ഭി​ച്ചു കൊ​ണ്ടേ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം കൊ​ണ്ട് 64 കു​പ്പി ര​ക്ത​മാ​ണ് ശേ​ഖ​രി​ച്ചു ന​ൽ​കി​യ​ത്. പു​ഷ്പ​ഗി​രി​യി​ലെ പ്ര​മു​ഖ ഡോ​ക്ട​റാ​യി​രു​ന്ന സിം​ഗി​നാ​യി​രു​ന്നു ചി​കി​ത്സാ ചു​മ​ത​ല. ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് വ​ല​തു​കാ​ൽ മു​റി​ച്ചു മാ​റ്റേ​ണ്ടി​വ​ന്ന​ത്. യു​വ വൈ​ദി​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ പ​ക്ഷേ ഇ​തു ത​ള​ർ​ത്തി​യി​ല്ല. ചെ​ങ്ങ​രൂ​ർ ഇ​ട​വ​ക​യി​ലേ​ക്കു ത​ന്നെ മ​ട​ങ്ങി​വ​ന്നു.

പി​ന്നീ​ട് തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ പ്രൊ​ക്കു​റേ​റ്റ​റാ​യി പ​ത്തു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി​യാ​യും പി​ന്നീ​ട് സേ​വ​നം ചെ​യ്തു. 2020 മാ​ർ​ച്ച് ഏ​ഴി​ന് സ​ഭാ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യി​ൽ നി​ന്നു റ​ന്പാ​ൻ​പ​ട്ടം സ്വീ​ക​രി​ച്ചു. 2017 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​ർ ചാ​പ്പ​ലി​ന്‍റെ ചാ​പ്ലെ​യ്നാ​യി​രു​ന്നു.