പ​ന്പാ​വാ​ലി പ്ര​ദേ​ശ​ത്തെ പ​ട്ട​യ​ങ്ങ​ൾ ഏ​കീ​ക​രി​ച്ചു ന​ൽ​ക​ണം
Thursday, January 27, 2022 10:36 PM IST
പ​ന്പാ​വാ​ലി: വ്യ​വ​സ്ഥ​ക​ളി​ല്ലാ​തെ പ​ന്പാ​വാ​ലി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ കൈ​വ​ശാ​വ​കാ​ശ പ​ട്ട​യ​ങ്ങ​ൾ ഏ​കീ​ക​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​പെ​രു​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

1960 മു​ത​ൽ പ​ന്പാ​വാ​ലി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് കൈ​വ​ശ​മാ​യി ല​ഭി​ച്ച പ​ട്ട​യ​ങ്ങ​ളി​ൽ 25, 15 വ​ർ​ഷം​വ​രെ കൈ​മാ​റ്റം ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​തും ബാ​ക്കി​യു​ള്ള​വ​രു​ടേ​ത് സാ​ധാ​ര​ണ പ​ട്ട​യ​വു​മാ​ണ്. നാ​ളു​ക​ളാ​യി ഇ​ത് മൂ​ന്നും ഏ​കീ​ക​രി​ച്ചു ന​ൽ​കാ​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ച് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ക​യ​റി ഇ​റ​ങ്ങി​യി​ട്ടും കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ർ​ഷ​ക​ർ ന​ട്ടു പി​ടി​പ്പി​ച്ച ആ​ഞ്ഞി​ലി, പ്ലാ​വ്, മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​മ​ര​ങ്ങ​ൾ വീ​ട്ട​വ​ശ്യ​ത്തി​നാ​യി മു​റി​ച്ചാ​ൽ വ​ന​പാ​ല​ക​ർ കേ​സ് എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് വ​റു​ഗീ​സ്,അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ബു കു​റ്റി​യി​ൽ, ടി​ബു പു​ര​ക്ക​ൽ, ത​ങ്ക​പ്പ​ൻ ച​രു​വി​ൽ. ജി​ജി എ​സ്. ജോ​ർ​ജ്, മ​നോ​ജ് ജോ​സ​ഫ്, ഡെ​യ്സി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജീ​വ് വ​ർ​ഗീ​സ് - പ്ര​സി​ഡ​ന്‍റ്, വി.​ടി. ചെ​റി​യാ​ൻ, ജോ​യി ജോ​സ​ഫ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​സു​കു​ട്ടി, അ​നി​ത ജോ​സ് - സെ​ക്ര​ട്ട​റി​മാ​ർ, മ​നോ​ജ് ജോ​സ​ഫ് - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.