അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
Thursday, January 27, 2022 10:36 PM IST
പെ​രു​ന്പ്രാ​മാ​വ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മയും മക നും മരിച്ചു. പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ പി.എം. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (94)യും മ​ക​ൻ ശ​മു​വേ​ൽ എ​ബ്ര​ഹാമുമാ ണ് (അ​ച്ച​ൻ​കു​ഞ്ഞ്- 52) മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്. മ​ക​ൻ ഗുരു​ത​ര അ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ത് അ​റി​ഞ്ഞു ക​ഴി​ഞ്ഞ 26നു രാ​ത്രി 9.15ന് ​മാ​താ​വും ഇന്നലെ രാവി ലെ 9.15ന് ​മ​ക​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലുമാ​ണ് മ​രി​ച്ച​ത്. ശ​മു​വേ​ൽ എ​ബ്ര​ഹാം അ​വി​വാ​ഹി​ത​നാ​ണ്.​ മ​റി​യാ​മ്മ ഏ​ബ്ര​ഹാം വാ​ലാ​ങ്ക​ര വെ​ട്ടി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​റ്റു​മ​ക്ക​ൾ: ഏ​ബ്ര​ഹാം മ​ത്താ​യി (ആ​ധാ​രം എ​ഴു​ത്ത് മ​ല്ല​പ്പ​ള്ളി), പി.​വി. വ​ർ​ഗീ​സ് (ഇ​വാ​ഞ്ച​ലി​സ്റ്റ്), തോ​മ​സ് എ​ബ്ര​ഹാം (ആ​ധാ​രം എ​ഴു​ത്ത് മ​ല്ല​പ്പ​ള്ളി), പ​രേ​ത​യാ​യ ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ: സൂ​സ​മ്മ മാ​ത്യു, ബീ​ന തോ​മ​സ്, റാ​ന്നി നെ​ല്ലി​ക്ക​മ​ണ്‍ ദാ​നി​യേ​ൽ, പ​രേ​ത​യാ​യ വ​ത്സ​മ്മ വ​ർ​ഗീ​സ്.​ഇ​രു​വ​രു​ടെ​യും സം​സ്കാ​രം തി​ങ്ക​ളാഴ്ച 11.30ന് ​ഭവനത്തിലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 12ന് ​പ​ര​യ്ക്ക​ത്താ​നം ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ.