അ​ടൂ​ർ പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ക്കു​ളം ന​വീ​ക​രി​ക്കും: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ
Thursday, January 27, 2022 10:36 PM IST
അ​ടൂ​ർ: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ക്കു​ളം ന​വീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ. ഇ​തി​നാ​യി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യും ചി​റ്റ​യം പ​റ​ഞ്ഞു. കു​ളം ന​വീ​ക​രി​ച്ച് മോ​ടി പി​ടി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് പ​ണം അ​നു​വ​ദി​ച്ച​ത്.

കു​ളം പൂ​ർ​ണ​മാ​യും വൃ​ത്തി​യാ​ക്കി ന​ന്നാ​യി വ​ശ​ങ്ങ​ൾ പാ​റ കൊ​ണ്ട് സം​ര​ക്ഷ​ണ​ഭി​ത്തി​കെ​ട്ടി സ്റ്റീ​ൽ കൈ​വ​രി പാ​കി മ​നോ​ഹ​ര​മാ​ക്കു​ക, കു​ള​ത്തി​ന്‍റെ കി​ഴ​ക്കു​വ​ശം ടൈ​ൽ പാ​കി ഇ​രി​പ്പി​ട​ങ്ങ​ൾ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​ടൂ​ർ ന​ഗ​ര​സ​ഭ​യ്ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. എ​ൽ​എ​സ്ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് വി​ശ​ദ​മാ​യ പ്രോ​ജ​ക്റ്റ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ ത​ന്നെ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​മെ​ന്നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​റ​ഞ്ഞു. പാ​യ​ലും ച​ണ്ടി​യും നി​റ​ഞ്ഞ് ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മ​ല്ലാ​ത്ത നി​ല​യി​ലാ​ണ് കു​ളം ഇ​പ്പോ​ൾ. വേ​ന​ലി​ലും വ​റ്റാ​ത്ത ഈ ​കു​ളം പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​ണ്.

റെ​ജി പ​ണി​ക്ക​മു​റി മ​ല്ല​പ്പ​ള്ളി​യി​ൽ
വൈ​സ് പ്ര​സി​ഡ​ന്‍റ്

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ റെ​ജി പ​ണി​ക്ക​മു​റി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​രം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ഡേ​വി​ഡ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

ഭാ​നു​ദേ​വ​ൻ നാ​യ​ർ ജി​ല്ലാ സ​ഹ​ക​ര​ണ
ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കു​ള​ന​ട ആ​സ്ഥാ​ന​മാ​യ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ ഭാ​നു​ദേ​വ​ൻ നാ​യ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.