മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ: ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു
Thursday, January 27, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്താ​ൻ സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഇ​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ഇ​ന്ന​ലെ ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ൽ ജി​ല്ല സി ​കാ​റ്റ​ഗ​റി​യി​ലാ​ണ്. ഫെ​ബ്രു​വ​രി 13 മു​ത​ൽ 20 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കേ​ണ്ട​ത്. അ​പ്പോ​ഴേ​ക്കും സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

ക​ണ്‍​വ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ല്ല ആ​ർ​ഡി​ഒ​യെ സ്പെ​ഷ​ൽ ലെ​യ്സ​ണ്‍ ഓ​ഫീ​സ​റാ​യി നി​യ​മി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ പ​റ​ഞ്ഞു.

മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്താ​ൻ വേ​ണ്ട സ​ഹാ​യം എ​ല്ലാ വ​കു​പ്പു​ക​ളും ഒ​രു​ക്ക​ണ​മെ​ന്ന് മാ​ർ​ത്തോ​മ്മ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ജി​ജി മാ​ത്യു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പ​ന്പാ​ന​ദി​ക്ക​ര​യി​ലെ ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ൽ അ​ടി​ഞ്ഞി​ട്ടു​ള്ള എ​ക്ക​ൽ നീ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള പാ​ത​യൊ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ല അ​ഥോ​റി​റ്റി ക​ണ്‍​വ​ൻ​ഷ​ൻ സ്ഥ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ൽ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ക്കും.

കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തെ​രു​വ് വി​ള​ക്കു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ൾ ക​ണ്‍​വ​ൻ​ഷ​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഏ​ർ​പ്പെ​ടു​ത്തും. മാ​ർ​ത്തോ​മ്മ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം സ​ഞ്ചാ​ര സെ​ക്ര​ട്ട​റി റ​വ. സ​ജി പി. ​സൈ​മ​ണ്‍, ട്ര​ഷ​റ​ർ ജേ​ക്ക​ബ് ശാ​മു​വേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.