രോ​ഗ​ബാ​ധ കൂ​ടു​ന്ന​ത് യു​വാ​ക്ക​ളി​ൽ
Thursday, January 27, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് 21നും 40​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രി​ൽ. നി​ല​വി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രി​ൽ 21നും 30​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ 18.3 ശ​ത​മാ​ന​മാ​ണ്. 31നും 40​നും മ​ധ്യേ 16.1 ശ​ത​മാ​ന​വും ഉ​ണ്ട്. 41നും 50​നും മ​ധ്യ​യു​ള്ള​വ​ർ 14.7 ശ​ത​മാ​ന​മാ​ണ്. 51നും 60​നും മ​ധ്യേ 13.4 ശ​ത​മാ​ന​വും 61നും 70​നും മ​ധ്യേ 10.3 ശ​ത​മാ​ന​വും 71നും 80​നും മ​ധ്യേ 5.6 ശ​ത​മാ​ന​വും 80നു ​മു​ക​ളി​ൽ 2.2 ശ​ത​മാ​ന​വും ഉ​ണ്ട്. 11നും 20​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ 9.2 ശ​ത​മാ​ന​വും പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ 10.3 ശ​ത​മാ​ന​വും രോ​ഗ​ബാ​ധി​ത​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രി​ൽ ന​ല്ലൊ​രു പ​ങ്കി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​റ​വാ​ണ്.

വാ​ക്സി​നേ​ഷ​ൻ ക​ണ​ക്കി​ൽ ജി​ല്ല​യി​ൽ 18നും 44​നും മ​ധ്യേ​യു​ള്ള​വ​രി​ൽ 71.95 ശ​ത​മാ​ന​മേ ര​ണ്ടു ഡോ​സു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ള്ളൂ. 60 വ​യ​സി​നു മു​ക​ളി​ൽ 99.26 ശ​ത​മാ​ന​ത്തി​ലെ​ത്തി. 45നും 59​നും മ​ധ്യേ​യു​ള്ള​വ​രി​ൽ 84.05 ശ​ത​മാ​ന​മാ​ണ് ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ച​ത്.

24 ക്ല​സ്റ്റ​റു​ക​ൾ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നി​ല​വി​ൽ 24 ക്ല​സ്റ്റ​റു​ക​ളു​ണ്ട്. ആ​ദ്യം ഒ​മി​ക്രോ​ണ്‍ അ​ട​ക്കം റി​പ്പോ​ർ​ട്ടു ചെ​യ്ത ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​ബാ​ധ കു​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ നി​ല​വി​ലെ ഭൂ​രി​ഭാ​ഗം ക്ല​സ്റ്റ​റു​ക​ളി​ലും രോ​ഗം കൂ​ടു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ. 52 പേ​രി​ലാ​ണ ്നി​ല​വി​ൽ ജി​ല്ല​യി​ൽ ഒ​മി​ക്രോ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.