ഐ​ത്ത​ല​ക്ക​ട​വി​ലെ ചെ​ളി പ​ഞ്ചാ​യ​ത്തു ത​ന്നെ നീ​ക്കി​ത്തു​ട​ങ്ങി
Friday, January 28, 2022 10:35 PM IST
റാ​ന്നി: ജ​ല​സേ​ച​ന വ​കു​പ്പ് കൈ​യൊ​ഴി​ഞ്ഞ​തോ​ടെ റാ​ന്നി ഐ​ത്ത​ല ക​ട​വി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ന​തു ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നീ​ക്കി​ത്തു​ട​ങ്ങി. വേ​ന​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ ജ​ലം തേ​ടി പ​മ്പാ​ന​ദി​യെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ട​വി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ പോ​ലു​മാ​കാ​ത്ത സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി.

പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ഫ​ണ്ടി​ല്‍​നി​ന്നും അ​നു​വ​ദി​ച്ച പ​തി​നാ​യി​രം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ‌ചെ​ളി നീ​ക്കു​ന്ന​തെ​ന്ന് മെം​ബ​ര്‍ ബ്രി​ല്ലി ബോ​ബി പ​റ​ഞ്ഞു.

2018ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷം, ക​ട​വി​ല്‍ ഇ​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് വാ​ര്‍​ഡ് മെം​ബ​റും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് നി​ര​വ​ധി പ​രാ​തി​ക​ള്‍ ജ​ല​സേ​ച​ന വ​കു​പ്പി​നു ന​ൽ​കി​യെ​ങ്കി​ലും, ക​ട​വ് വൃ​ത്തി​യാ​ക്കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ​യി​ടെ ജി​ല്ലാ​ക​ള​ക്ട​ര്‍​ക്കു ന​ല്‍​കി​യ പ​രാ​തി​യേ തു​ട​ര്‍​ന്ന് ജ​ല​സേ​ച​ന വ​കു​പ്പി​നു ഫ​ണ്ടി​ല്ലെ​ന്ന മ​റു​പ​ടി ല​ഭി​ക്കു​ക​യു​ണ്ടാ​യി. ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളും തോ​ടു​ക​ളും വ​റ്റി​വ​ര​ണ്ട​തി​നെ തു​ട​ര്‍​ന്ന് ധാ​രാ​ളം ആ​ളു​ക​ള്‍ കു​ളി​ക്കു​ന്ന​തി​നും വ​സ്ത്ര​ങ്ങ​ള്‍ ക​ഴു​കു​ന്ന​തി​നും പ​മ്പാ​ന​ദി​യി​ലെ പ​ള്ളി​ക്ക​ട​വി​ലാ​ണ് എ​ത്തു​ന്ന​ത്.