പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​ടു​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, January 28, 2022 10:39 PM IST
അ​ടൂ​ർ: പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​ട് ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മാ​തൃ​കാ മൃ​ഗ​സം​ര​ക്ഷ​ണ​ഗ്രാ​മം 2021 22 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​റ​ച്ചി, പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി. പ​ള്ളി​ക്ക​ൽ മൃ​ഗാ​ശു​പ​ത്രി​യി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 28 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്. ഇ​രു​പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി പ്ര​കാ​ര​വും ആ​ണ് ആ​ടു​ക​ളെ ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ പ​ള്ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ജെ. ​ഹ​രി​കു​മാ​ർ, അ​ഡ്വ. ആ​ര്യാ വി​ജ​യ​ൻ, ഡോ. ​ജ്യോ​തി​ഷ് ബാ​ബു, എ.​പി. സ​ന്തോ​ഷ്, പി.​ബി. ബാ​ബു, സി​ന്ധു ജ​യിം​സ്, കെ.​ജി. ജ​ഗ​ദീ​ശ​ൻ, ആ​ർ. ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.