വൃ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി ന​ന്മ മ​രം
Friday, January 28, 2022 10:40 PM IST
മ​ല്ല​പ്പ​ള്ളി: വ​ന​മി​ത്ര പു​ര​സ്കാ​ര ജേ​താ​വ് ഡോ. ​സൈ​ജു ഖാ​ലി​ദ് സ്ഥാ​പ​ക​നാ​യ ന​ന്മ മ​രം ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള​ത്തി​ലെ അ​പൂ​ർ​വി​യ​നം വൃ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ച "എ ​ഡ്രൈ​വ് ടു ​പ്രൊ​ട്ട​ക്ട് റെ​യ​ർ ട്രീ​സ് ഓ​ഫ് കേ​ര​ള' എ​ന്ന പ​ദ്ധ​തി​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് കാ​ന്പ​സി​ൽ കോ​ള​ജ് നേ​ച്ച​ർ ക്ല​ബി​ന്‍റെ​യും ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട​മെ​ന്‍റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു.

ച​ട​ങ്ങി​ൽ കൂ​വ​ള​തൈ ന​ട്ടു​കൊ​ണ്ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു .ജോ​ർ​ജും ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മ​ിതി മു​ൻ അ​ധ്യ​ക്ഷ​നും യൂ​ണി​വേ​ഴ്സ​ൽ സ​ർ​വീ​സ് ഫോ​ർ എ​ൻ​വ​യ​ർ​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (യു​എ​സ്ഇ) പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ബി​ജു നൈ​നാ​നും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ന·​മ​രം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ എ​സ്. രാ​ജ​ശ്രീ, നേ​ച്ച​ർ ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ ജാ​ബി​യ കു​ര്യ​ൻ, ഡോ. ​എ. ജെ. ​റോ​ബി, ടോ​ണി ഇ​സ്ര​യേ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി.