ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച യു​വ​തി പി​ടി​യി​ല്‍
Sunday, May 15, 2022 12:35 AM IST
പ​ന്ത​ളം: ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യു​ടെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ പ​ന്ത​ളം പോ​ലീ​സ് പി​ടി​കൂ​ടി. തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ര്‍ ഡോ​ര്‍ ന​മ്പ​ര്‍ 12-ല്‍ ​ദി​വ്യ​യാ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്. പ​ന്ത​ള​ത്തു​നി​ന്നും അ​ടൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. കു​ര​മ്പാ​ല ഇ​ട​യാ​ടി ക​വ​ല​യ്ക്കു സ​മീ​പം ബ​സ് നി​ര്‍​ത്തി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ടി​ക്കു​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന മാ​ല ക​ണ്ടെ​ടു​ത്ത​ത്. ബ​സ് നി​ര്‍​ത്തി​യ​പ്പോ​ള്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.