സം​ഭ​ര​ണ​ത്തി​ലെ മെ​ല്ലെപ്പോ​ക്ക്; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Sunday, May 15, 2022 12:35 AM IST
തി​രു​വ​ല്ല: അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ പ​ല​യി​ട​ങ്ങ​ളി​ലും നെ​ല്ല് സം​ഭ​ര​ണം താ​ളം​തെ​റ്റി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​യി. പ്ര​ധാ​ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല​ട​ക്കം കൊ​യ്ത്തും സം​ഭ​ര​ണ​വും സാ​വ​ധാ​ന​ത്തി​ലാ​ണ്. മ​ഴ ശ​ക്ത​മാ​കു​ക കൂ​ടി ചെ​യ്ത​തോ​ടെ കൊ​യ്തെ​ടു​ത്ത നെ​ല്ലി​ന്‍റെ സം​ര​ക്ഷ​ണം ക​ർ​ഷ​ക​ർ​ക്കു ബാ​ധ്യ​ത​യാ​യി മാ​റി​യി​ട്ടു​ണ്ട്.

ഉ​ത്പാ​ദ​ന​ച്ചെ​ല​വ് അ​ത്യ​ധി​കം വ​ർ​ധി​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ലു​പോ​ലും മി​ല്ലു​ക​ളി​ലേ​ക്ക് യ​ഥാ​സ​മ​യം എ​ത്തി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ന​ഷ്ട​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ക്കും. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നെ​ല്ല് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

വ​ട​വ​ടി, പെ​രു​ന്തു​രു​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും നെ​ല്ല് പൂ​ർ​ണ​മാ​യി നീ​ങ്ങി​യി​ട്ടി​ല്ല. കോ​ട​ങ്കേ​രി പാ​ട​ത്ത് കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളൂ. പേ​രൂ​ച്ചാ​ൽ, മ​ണി​ക്ക​ത്തൊ​ടി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും സം​ഭ​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. 275 ഏ​ക്ക​റു​ള്ള ചാ​ത്ത​ങ്കേ​രി പാ​ട​ത്ത് 50 ലോ​ഡി​ല​ധി​കം നെ​ല്ല് സം​ഭ​രി​ക്കാ​നു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ചാ​ത്ത​ങ്കേ​രി പാ​ട​ത്ത് കൂ​ടു​ത​ൽ ക​ർ​ഷ​ക​രും കൊ​യ്തെ​ടു​ത്ത നെ​ല്ല് പാ​ട​ത്തു ത​ന്നെ കൂ​ട്ടി​യി​ട്ട് മൂ​ടി​യി​രി​ക്കു​ക​യാ​ണ്. പാ​ട​ത്തു​നി​ന്ന് റോ​ഡി​ലേ​ക്ക് നെ​ല്ല് എ​ത്തി​ക്കാ​ൻ നേ​രി​ട്ടു മാ​ർ​ഗ​മി​ല്ല. സം​ഭ​ര​ണ​ത്തി​നു​ള്ള ലോ​റി എ​ത്തു​ന്പോ​ൾ ത​ല​യി​ൽ ചു​മ​ന്ന് വാ​ഹ​ന​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് പ​തി​വ്. പെ​രി​ങ്ങ​ര പാ​ട​ത്തോ​ടു ചേ​ർ​ന്ന റോ​ഡ​രി​കി​ൽ പ​ല​യി​ട​ത്തും നെ​ല്ല് കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്.

സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നി​ലേ​ക്കു​ള്ള നെ​ല്ല് സം​ഭ​ര​ണം സ്വ​കാ​ര്യ മി​ല്ലു​കാ​രാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​രോ പാ​ട​ത്തും സം​ഭ​ര​ണ​ത്തി​നാ​യി മി​ല്ലു​ട​മ​ക​ളെ ഉ​ദ്യോ​ഗ​സ്ഥ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. മി​ല്ലു​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ത്തു​ക. മി​ല്ലു​കാ​രു​ടെ താ​ത്പ​ര്യം അ​നു​സ​രി​ച്ചാ​ണ് സം​ഭ​ര​ണം. ഇ​തു പ​ല​പ്പോ​ഴും ക​ർ​ഷ​ക​രു​മാ​യി ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ത​ങ്ങ​ളു​ടെ ശേ​ഷി​ക്ക​നു​സ​രി​ച്ചു​ള്ള സം​ഭ​ര​ണം ന​ട​ന്നു ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​നി എ​ടു​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടും ചി​ല മി​ല്ലു​ട​മ​ക​ൾ സ്വീ​ക​രി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.

ഇ​ത്ത​വ​ണ വി​ള​വു ത​ന്നെ വ​ള​രെ കു​റ​വാ​ണ്. മു​ന്പ് ഒ​രേ​ക്ക​റി​ൽ 25 മു​ത​ൽ 30 ക്വി​ന്‍റ​ൽ​വ​രെ നെ​ല്ല് ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ എ​ട്ട് മു​ത​ൽ 12 വ​രെ ക്വി​ന്‍റ​ൽ നെ​ല്ലാ​ണ് ല​ഭി​ച്ച​ത്. ഒ​രു ലോ​ഡി​ൽ നൂ​റ് ക്വി​ന്‍റ​ൽ നെ​ല്ലാ​ണ് സം​ഭ​രി​ച്ചു നീ​ങ്ങു​ന്ന​ത്. കൊ​യ്ത്തി​നു ത​ന്നെ ഇ​ത്ത​വ​ണ അ​ധി​ക​ച്ചെ​ല​വ് ഉ​ണ്ടാ​യി. വേ​ന​ൽ​മ​ഴ​യി​ൽ പാ​ട​ത്ത് വെ​ള്ളം നി​റ​ഞ്ഞ് ചെ​ളി രൂ​പ​പ്പെ​ട്ട​താ​ണ് കാ​ര​ണം. ഒ​രേ​ക്ക​ർ കൊ​യ്യാ​ൻ ഇ​ത്ത​വ​ണ മൂ​ന്നു മു​ത​ൽ നാ​ല് മ​ണി​ക്കൂ​ർ​വ​രെ യ​ന്ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി​വ​ന്നു. മ​ണി​ക്കൂ​റി​ന് 2000 രൂ​പ നി​ര​ക്കി​ലാ​ണ് കൊ​യ്ത്ത് യ​ന്ത്ര​ത്തി​നു​ള്ള കൂ​ലി. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ർ‌​ധി​ച്ച​തോ​ടെ നെ​ൽ​കൃ​ഷി ഇ​ത്ത​വ​ണ വ​ൻ ന​ഷ്ട​ത്തി​ലാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ലോ​ഡ് ക​യ​റ്റാ​ൻ ക്വി​ന്‍റ​ലി​ന് 250 മു​ത​ൽ 300 രൂ​പ വ​രെ​യാ​ണ് നി​ര​ക്ക്.