ജി​ല്ല വീ​ണ്ടും മ​ഴ​ക്കെ​ടു​തി​ക​ളി​ലേ​ക്ക്; കു​രു​ന്പ​ൻ​മൂ​ഴി കോ​സ്‌​വേ മു​ങ്ങി
Sunday, May 15, 2022 10:22 PM IST
റാ​ന്നി: ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് കു​രു​മ്പ​ൻ​മൂ​ഴി, കോ​സ്‌​വേ​യി​ൽ വെ​ള്ളം ക​യ​റി. ഇ​തോ​ടെ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഗ​താ​ഗ​ത മാ​ർ​ഗം ത​ട​സ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള മ​ഴ​ക്കാ​ല​യ​ള​വി​ൽ നി​ര​വ​ധി ത​വ​ണ​യാ​ണ് കോ​സ്‌​വേ മു​ങ്ങി​യ​ത്. ര​ണ്ടു ത​വ​ണ കു​രു​ന്പ​ൻ​മൂ​ഴി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​ണ്ടാ​കു​ക​യും ചെ​യ്തു. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​രു​മ്പ​ൻ മൂ​ഴി മ​ണ​ക്ക​യം ആ​ദി​വാ​സി കോ​ള​നി​ക​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

വെ​ള്ളം ക​യ​റു​മ്പോ​ൾ, പാ​ലം നി​ർ​മി​ക്കാ​മെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ വാ​ഗ്ദാ​നം ന​ൽ​കു​ന്ന​ത​ല്ലാ​തെ ഇ​തേ​വ​രെ പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല.

പെ​രു​ന്തേ​ന​രു​വി ജ​ല വൈ​ദ്യു​തി പ​ദ്ധ​തി വ​ന്ന​തി​നു ശേ​ഷ​മാ​ണ് ഇ​ത്ര​യും വേ​ഗം കോ​സ്‌​വേ മു​ങ്ങു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യാ​തെ ഇ​തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. ഡാ​മി​ന് മു​ക​ളി​ൽ കു​റ​ച്ചു ഭാ​ഗം മാ​ത്ര​മാ​ണ് മ​ണ്ണു​ക​ൾ നീ​ക്കം ചെ​യ്ത​ത്.

നി​ല​വി​ലെ സ്ഥി​തി​യി​ൽ ഒ​രു ദി​വ​സം ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കോ​സ്‌വേക്കു കൈ​വ​രി​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും സു​ര​ക്ഷി​ത​മ​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​പോ​ലും ആ​ളു​ക​ൾ​ക്ക് എ​ത്ത​പ്പെ​ടാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം വേ​ണ്ടി​വ​ന്നു.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​നം​കു​ട​ന്ത പ്ര​ദേ​ശം വീ​ണ്ടും ഭീ​തി​യി​ലാ​ണ്. പ​ല​രും ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് താ​മ​സിം മാ​റ്റി​യി​ ട്ടു​ണ്ട്.