കെ-​റെ​യി​ൽ: മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ ന​​ട​​പ്പാ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന്
Monday, May 16, 2022 11:06 PM IST
കോ​​ട്ട​​യം: ക​​ല്ലി​​ടീ​​ൽ നി​​ർ​​ത്തി മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ സാ​​മൂ​​ഹി​​ക​​ഘാ​​ത പ​​ഠ​​ന​​വും പാ​​രി​​സ്ഥി​​തി​​കാ​ഘാ​​ത​ പ​​ഠ​​ന​​വും ന​​ട​​ത്തി പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ശ്ര​​മി​​ച്ചാ​​ലും സി​​ൽ​​വ​​ർ​ലൈ​​ൻ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു സ​​മ​​ര​​സ​​മി​​തി ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ബാ​​ബു കു​​ട്ട​​ൻ​​ചി​​റ അ​​റി​​യി​​ച്ചു.
പ​​ദ്ധ​​തി​​ക്കെ​​തി​​രേ സ​​മ​​രം ശ​​ക്ത​​മാ​​ക്കാ​​നും പാ​​ത ക​​ട​​ന്നു​​പോ​​കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ പ​​ദ​​യാ​​ത്ര ന​​ട​​ത്തി ജ​​ന​​ങ്ങ​​ളു​ടെ ഇ​ട​യി​ൽ​ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തു​​മെ​​ന്നും ചെ​​യ​​ർ​​മാ​​ൻ അ​​റി​​യി​​ച്ചു. പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ച് സ​​ർ​​ക്കാ​​രും കെ-​​റെ​​യി​​ലും പ​​ര​​സ്പ​​ര വി​​രു​​ദ്ധ​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​ണു പ​​റ​​യു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.