ഡെ​ലി​വ​റി വാ​ൻ മ​റി​ഞ്ഞു
Tuesday, May 17, 2022 11:04 PM IST
റാ​ന്നി: വെ​ച്ചൂ​ച്ചി​റ - മ​ട​ന്ത​മ​ൺ റോ​ഡി​ൽ ഡെ​ലി​വ​റി വാ​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു മ​റി​ഞ്ഞു. അ​ത്തി​ക്ക​യം ക​ണ്ണ​മ്പ​ള്ളി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡെ​ലി​വ​റി വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ചെ​മ്പ​നോ​ലി പ​ള്ളി​ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തെ​ന്നി​മാ​റി​യ വാ​ൻ സ​മീ​പ​ത്തെ വൈ​ദ്യു​ത തൂ​ണ് ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​ൽ​പ നേ​ര​ത്തേ​ക്ക് റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.
ഡ്രൈ​വ​റും സെ​യി​ൽ​സ്മാ​നും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു. മ​ഴ കാ​ര​ണം ബ്രേ​ക്ക് പി​ടി​ച്ച​പ്പോ​ൾ വാ​ഹ​നം പാ​ളി​പ്പോ​യ​തു​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

അ​ധ്യാ​പ​ക പ​രി​ശീ​ല​നം

കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഏ​ക​ദി​ന അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ലി​റ്റോ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ജി​ബു സി. ​ജോ​യി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി.​കെ. മാ​ത്യു, റോ​ഷ് വി. ​കു​ര്യാ​ക്കോ​സ്, ബീ​ന വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.