സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി ത​ന്നെ ഉ​പേ​ക്ഷി​ക്ക​ണം: പു​തു​ശേ​രി
Tuesday, May 17, 2022 11:08 PM IST
ആ​റാ​ട്ടു​പു​ഴ: വി​നാ​ശ​ക​ര​മാ​യ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യി പ്ര​തി​രോ​ധം ന​ട​ത്തു​മെ​ന്ന് കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി. ഇ​ന്നു തി​രു​വ​ല്ല​യി​ൽ ന​ട​ക്കു​ന്ന കെ-​റെ​യി​ൽ വി​രു​ദ്ധ ഐ​ക്യ​ദാ​ര്‌​ഢ്യ സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി പാ​ത ക​ട​ന്നു പോ​കു​ന്ന ജി​ല്ല​യി​ലെ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സാ​ന്പ​ത്തി​ക താ​ത്പ​ര്യ​വും പി​ടി​വാ​ശി​യും ഉ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന പ​ദ്ധ​തി വേ​ണ്ടെ​ന്നു വ​യ്ക്കാ​നു​ള്ള ആ​ർ​ജ​വും വി​വേ​ക​വു​മാ​ണ് സ​ർ​ക്കാ​ർ പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തെ​ന്നു പു​തു​ശേ​രി പ​റ​ഞ്ഞു.
മ​നോ​ജ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ​സ്. രാ​ജീ​വ​ൻ, ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​രു​ൺ ബാ​ബു, ക​ൺ​വീ​ന​ർ മു​രു​കേ​ഷ് ന​ട​യ്ക്ക​ൽ, കെ.​ജി. അ​നി​ൽ കു​മാ​ർ, എ​സ്. രാ​ധാ​മ​ണി, വ​ർ​ഗീ​സ് ജോ​ർ​ജ്, സു​നി​ൽ മ​റ്റ​ത്ത്, കെ.​ആ​ർ. പ്ര​സാ​ദ്, ഫി​ലി​പ്പ് വ​ർ​ഗീ​സ്, റി​ജോ മാ​മ്മ​ൻ, ഷാ​ജി ഓ​ലി​പ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.