അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ നെ​ല്ല് പാ​ട​ത്തു ത​ന്നെ
Tuesday, May 17, 2022 11:08 PM IST
തി​രു​വ​ല്ല: കൊ​യ്തെ​ടു​ത്ത നെ​ല്ല് മി​ല്ലു​ട​മ​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ വൈ​കു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക. തി​രു​വ​ല്ല താ​ലൂ​ക്കി​ൽ അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ കു​ര​ച്ചാ​ൽ, മാ​ണി​ക്ക​ത​ടി , വ​ട​വ​ടി, കോ​ട​ങ്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​യ്ത നെ​ല്ല് പൂ​ർ​ണ​മാ​യി പാ​ട​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.
വ​ട​വ​ടി പാ​ട​ശേ​ഖ​ര​ത്തി​ൽ​നി​ന്നു​മു​ള്ള 2500 ഓ​ളം ക്വി​ന്‍റ​ൽ നെ​ല്ല് പാ​ട​ശേ​ഖ​ര​ത്ത് മൂ​ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

പ​ത്തു ദി​വ​സം

പ​ത്തു​ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പേ കൊ​യ്ത നെ​ല്ലാ​ണി​ത്. മാ​ണി​ക്ക​ത്ത​ടി പാ​ട​ശേ​ഖ​ര​ത്തി​ലും ഏ​ക​ദേ​ശം 300 ഓ​ളം ക്വി​ന്‍റ​ൽ നെ​ല്ല് കെ​ട്ട് കി​ട​ക്കു​ക​യാ​ണ്. കൂ​ര ച്ചാ​ൽ, കോ​ട​ങ്കേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ൽ 80 ഏ​ക്ക​ർ പാ​ട​ത്തെ നെ​ല്ല് കൊ​യ്യാ​ൻ പോ​ലു​മാ​കാ​തെ ക​ർ​ഷ​ക​ർ ഉ​പേ​ക്ഷി​ച്ചു.
പെ​രി​ങ്ങ​ര പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും കൊ​യ്ത നെ​ല്ല് റോ​ഡ​രി​കി​ൽ പ​ല​യി​ട​ത്തും മൂ​ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ന​ന​ഞ്ഞാ​ൽ വി​ന

ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തു മൂ​ലം മൂ​ട കൂ​ട്ടി​യി​രി​ക്കു​ന്ന നെ​ല്ല് ന​ന​യു​ന്ന​തി​നാ​ൽ മി​ല്ലു​കാ​ർ 100 കി​ലോ നെ​ല്ലി​ന് അ​ഞ്ച് കി​ലോ​ഗ്രാം വീ​തം കു​റ​വ് ചെ​യ്യു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കു ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. കൂ​ടാ​തെ ഇ​ത്ത​വ​ണ ഒ​രു ക്വി​ന്‍റ​ൽ നെ​ല്ല് വാ​രി നി​റ​ച്ച് ചു​മ​ന്നു വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​ന് 260 രൂ​പ​യാ​ണ് ചു​മ​ട്ടു​കൂ​ലി.
ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യാ​കു​ക​യും വി​ള​വെ​ടു​ത്ത നെ​ല്ല് മി​ല്ലു​ട​മ​ക​ൾ ഏ​റ്റെ​ടു​ക്കാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യി.

ക​രി​ങ്ങാ​ലി പാ​ട​ത്തും നെ​ല്ല് നീ​ങ്ങി​യി​ട്ടി​ല്ല

പ​ന്ത​ളം: മ​ഴ ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച ക​രി​ങ്ങാ​ലി പാ​ട​ത്ത് കൊ​യ്ത്തി​നു​ശേ​ഷം നെ​ല്ലു​നീ​ക്ക​വും ത​ട​സ​പ്പെ​ട്ടു. വെ​ള്ളം ക​യ​റി​ക്കി​ട​ന്ന പാ​ട​ശേ​ഖ​ര​ത്തു​നി​ന്നു കൊ​യ്തെ​ടു​ത്ത നെ​ല്ല് ഉ​ണ​ക്കി ന​ൽ​ക​ണ​മെ​ന്നു മി​ല്ലു​ട​മ​ക​ൾ വാ​ശി പി​ടി​ച്ച​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. മ​ഴ കാ​ര​ണം നെ​ല്ല് ഉ​ണ​ക്കി ന​ൽ​കാ​ൻ ക​ർ​ഷ​ക​ർ​ക്കു ക​ഴി​യു​ന്നി​ല്ല.

നെ​ല്ല് ഉ​ണ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ൽ 100 കി​ലോ​യ്ക്ക് 10 കി​ലോ​ഗ്രാം അ​നു​പാ​ത​ത്തി​ൽ അ​നു​പാ​ത​ത്തി​ൽ തൂ​ക്ക​ത്തി​ൽ കു​റ​വു വ​രു​ത്തു​മെ​ന്ന് മി​ല്ലു​ട​മ​ക​ൾ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ ന​ഷ്ടം സ​ഹി​ച്ചും പ​ല​രും നെ​ല്ല് വി​ൽ​ക്കാ​ൻ ത​യാ​റാ​കു​ക​യാ​ണ്. മ​ഴ തു​ട​രു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​യാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്. വാ​രു​കൊ​ല്ല, വ​ലി​യ​കൊ​ല്ല, മു​പ്പ​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞ നെ​ല്ല് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

മി​ല്ലു​ട​മ​ക​ളെ പ്ര​തീ​ക്ഷി​ച്ചു പാ​ട​ത്ത് 150 ട​ണ്ണോ​ളം നെ​ല്ല് കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് ഷീ​റ്റു കൊ​ണ്ട് മൂ​ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ല് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ന​ശി​ച്ചു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്.
മ​ഴ തു​ട​ർ​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ കൃ​ഷി ആ​രം​ഭി​ക്കാ​ൻ വൈ​കി​യ​താ​ണ് കൊ​യ്ത്തും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ഇ​തി​നി​ടെ, കൊ​യ്ത്തി​നു പാ​ക​മാ​യ​പ്പോ​ഴും മ​ഴ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു.