നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചു ന​ട​ത്തി
Wednesday, May 18, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.അ​ബാ​ൻ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.
ഡാ​മു​ക​ളി​ലും ന​ദി​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ വാ​രാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, എം-​സാ​ൻ​ഡ്, പി-​സാ​ൻ​ഡ്, മെ​റ്റ​ൽ, പാ​റ​പ്പൊ​ടി, പാ​റ എ​ന്നി​വ​യ്ക്ക് ക്ര​ഷ​ർ ഉ​ട​മ​ക​ൾ അ​ടി​ക്ക​ടി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ല വ​ർ​ധ​ന ത​ട​യു​ക, നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ൻ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി രൂ​പീ​ക​രി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ഹ​രി​ദാ​സ്, ജി. ​അ​ജ​യ​കു​മാ​ർ, സ​ന​ന്ദ​ൻ ഉ​ണ്ണി​ത്താ​ൻ, ബി​നി​ൽ കു​മാ​ർ, ന​ന്ദി​നി സോ​മ​രാ​ജ​ൻ, എ​ൻ.​പി. സോ​മ​ൻ, എം.​ജെ. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.