ശാ​ലി​നി​ക്കും മ​ക്ക​ൾ​ക്കു​മാ​യി സ്നേ​ഹ​ഭ​വ​നം
Wednesday, May 18, 2022 10:25 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കു​ടി​ലു​ക​ളി​ൽ ക​ഴി​യു​ന്ന നി​രാ​ലം​ബ​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 246-ാമ​ത് സ്നേ​ഹ ഭ​വ​നം അ​ടൂ​ർ മു​ണ്ട​പ്പ​ള്ളി ല​ക്ഷ്മി ഭ​വ​ന​ത്തി​ൽ ശാ​ലി​നി​ക്കും മ​ക​ൾ ല​ക്ഷ്മി​ക്കു​മാ​യി സ​മ്മാ​നി​ച്ചു.
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് നെ​ല്ലു​വേ​ലി​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ സ​ണ്ണി ചി​റ​യി​ലും മോ​ളി സ​ണ്ണി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ശാ​ലി​നി വ​ർ​ഷ​ങ്ങ​ളാ​യി ഭ​ർ​ത്താ​വി​നാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ മ​ക​ൾ ല​ക്ഷ്മി​യു​മാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​ൻ, ജോ​ഷി വ​ള്ളി​ക്ക​ളം, മ​നോ​ജ് അ​ച്ചേ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​ത്താ​ൽ ഡോ. ​സു​നി​ൽ പ​ണി​യു​ന്ന പ​ത്താ​മ​ത്തെ വീ​ടാ​ണി​ത്. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ ഷീ​ജ കൃ​ഷ്ണ​ൻ, ഡോ. ​കെ. സ​ന്തോ​ഷ് ബാ​ബു, പ്രോ​ജ​ക്ട് മാ​നേ​ജ​ർ കെ.​പി. ജ​യ​ലാ​ൽ, രാ​ജി സ​ന്തോ​ഷ്, ജെ. ​സ​തി​യ​മ്മ, സ്മി​ത വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.