കോ​ന്നി​യി​ൽ അ​ച്ഛ​ന്‍റെ സീ​റ്റ് ഉ​റ​പ്പി​ച്ച് മ​ക​ൾ
Wednesday, May 18, 2022 10:29 PM IST
പ്രാ​യം കു​റ​ഞ്ഞ മെം​ബ​ർ
പ​ത്ത​നം​തി​ട്ട: കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം. സി​റ്റിം​ഗ് സീ​റ്റി​ൽ യു​ഡി​എ​ഫി​ലെ അ​ർ​ച്ച​ന ബാ​ല​ൻ 133 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന പി.​എ. ബാ​ല​ൻ ഹൃ​ദ​യാ​ഘാ​ത​ത്തേ തു​ട​ർ​ന്ന് അ​ന്ത​രി​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. 21 കാ​രി​യാ​യ മ​ക​ൾ അ​ർ​ച്ച​ന കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​കു​ക​യാ​യി​രു​ന്നു.
അ​ർ​ച്ച​ന​യ്ക്ക് 493 വോ​ട്ടും ബി​ജെ​പി​യു​ടെ അ​ജ​യ​ൻ 360 വോ​ട്ടും എ​ൽ​ഡി​എ​ഫി​ലെ ഗീ​ത 252 വോ​ട്ടും നേ​ടി.
അ​ർ​ച്ച​ന​യു​ടെ വി​ജ​യ​ത്തോ​ടെ ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളെ​ന്ന ബ​ഹു​മ​തി അ​ർ​ച്ച​ന​യ്ക്കു സ്വ​ന്ത​മാ​യി. 21 വ​യ​സ് പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യ​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യി​യാ​യി​രു​ന്നു ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മെം​ബ​ർ. ബി​എ പൊ​ളി​റ്റി​ക്സ് ബി​രു​ദ​ധാ​രി​യാ​ണ് അ​ർ​ച്ച​ന ബാ​ല​ൻ.