പ​ത്ത​നം​തി​ട്ട ന​ഗ​രം കൈ​യ​ട​ക്കി തെ​രു​വു​നാ​യ്ക്ക​ൾ
Thursday, May 19, 2022 10:06 PM IST
മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ൾ താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ്, സ്റ്റേ​ഡി​യം ജം​ഗ്ഷ​ൻ, താ​ഴെ​വെ​ട്ടി​പ്രം, ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി താ​വ​ള​മ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​യു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രു​ന്നു.
കാ​ൽ​ന​ട​ക്കാ​ർ, പ​ത്ര​വി​ത​ര​ണ​ക്കാ​ർ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ർ ഇ​വ​യു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണു നാ​യ്ക്ക​ൾ. ന​ഗ​ര​ത്തി​ൽ അ​ല​യു​ന്ന നാ​യ്ക്ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും രോ​ഗ​ബാ​ധി​ത​മാ​ണ്. പ​ല​തും ന​ട​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ആ​കാ​ത്ത സ്ഥി​തി​യി​ലാ​ണ്. എ​ന്നാ​ൽ ഇ​വ മ​നു​ഷ്യ​രെ കാ​ണു​ന്പോ​ൾ ക്രൂ​ര​രാ​കു​ന്നു​ണ്ട്.