ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി രൂ​പീ​ക​ര​ണം: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല ന​ട​ത്തി
Thursday, May 19, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​കീ​യാ​സൂ​ത്ര​ണ വാ​ര്‍​ഷി​ക പ​ദ്ധ​തി ത​യ്യാ​റാ​ക്കാ​ന്‍ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​ക​ദി​ന ശി​ല്പ​ശാ​ല പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടേ​യും അ​ധ്യ​ക്ഷ​ര്‍, ഉ​പാ​ധ്യ​ക്ഷ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, സെ​ക്ര​ട്ട​റി​മാ​ര്‍, ആ​സൂ​ത്ര​ണ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം പ്ര​ഫ. ജി​ജു പി. ​അ​ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
14-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി - സ​മീ​പ​നം - സം​യോ​ജ​ന​സാ​ധ്യ​ത​ക​ള്‍ - സം​യു​ക്ത പ​ദ്ധ​തി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. ജി​ജു പി. ​അ​ല​ക്സ് ക്ലാ​സ് ന​യി​ച്ചു. ‌ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നൂ​ത​ന പ്രോ​ജ​ക്ടു​ക​ള്‍ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്കും അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ രൂ​പ​ക​ല്പ​ന ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു. ജി​ല്ലാ വി​ക​സ​ന മു​ന്‍​ഗ​ണ​ന​ക​ളും സം​യു​ക്ത പ​ദ്ധ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ റി​സോ​ഴ്സ് സെ​ന്‍റ​ര്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം.​കെ. വാ​സു ച​ര്‍​ച്ച​യ്ക്ക് മ​റു​പ​ടി ന​ല്‍​കി.
ശി​ല്പ​ശാ​ല​യി​ല്‍ പ​ന്ത​ളം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ശീ​ല സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു, ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.