വിദ്യാർഥികൾക്കു മത്സരങ്ങളുമായി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്
Saturday, May 21, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക ​ക്ഷീ​ര​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ അ​മ്മ​ക​ണ്ട​ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ഷീ​ര സം​രം​ഭ​ക​ത്വ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും.

27നു ​രാ​വി​ലെ 10 മു​ത​ല്‍ 11വ​രെ ഉ​പ​ന്യാ​സ ര​ച​ന (മ​ല​യാ​ളം), 11.30 മു​ത​ല്‍ 12.30 വ​രെ ചെ​റു​ക​ഥാ​ര​ച​ന (മ​ല​യാ​ളം), ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ ഡ​യ​റി​ക്വി​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള 8, 9,10 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 7025216927, 9495390436, 9656936426.

ഇ-മെ​യി​ൽ:‍ [email protected]