മ​ര​മ​ടി ആ​ന​ന്ദ​മാ​കു​മോ? ആ​ന​ന്ദ​പ്പ​ള്ളി​ക്കാ​ര്‍ കാ​ത്തി​രി​ക്കു​ന്നു
Saturday, May 21, 2022 11:17 PM IST
അ​ടൂ​ര്‍: നി​യ​മ​സ​ഭ​യു​ടെ കാ​രു​ണ്യം​കാ​ത്തു മ​ര​മ​ടി പ്രേ​മി​ക​ള്‍. ഉ​രു​ക്ക​ളെ വ​ള​ര്‍​ത്താ​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ക​ര്‍​ഷ​ക​ര്‍​ക്കു പ്ര​ചോ​ദ​നം ന​ല്‍​കു​ക​യും ചെ​യ്തു​വ​ന്ന മ​ര​മ​ടി അ​ന്യം​നി​ന്നു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു നി​യ​മ​സ​ഭ​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച ബി​ൽ എ​ത്തു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​നു ക​ര്‍​ഷ​ക​രും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്ന കാ​ര്‍​ഷി​ക ഉ​ത്സ​വം ഏ​റെ​ക്കാ​ല​മാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ധാ​ന കാ​ര്‍​ഷി​ക ഉ​ത്സ​വ​മാ​യ ജ​ല്ലി​ക്കെ​ട്ടി​നോ​ടു​ള്ള ബ​ന്ധ​ത്തി​ല്‍ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​വും സു​പ്രീം​കോ​ട​തി വി​ധി​ക​ളും കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​യു​മാ​ണു മ​ര​മ​ടി നി​രോ​ധ​ന​ത്തി​നു കാ​ര​ണം.

കേ​ര​ളം അ​ന​ങ്ങി​യി​ല്ല

2014 മു​ത​ല്‍ ജെ​ല്ലി​ക്കെ​ട്ടി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ല്‍ ന​ട​ത്തി​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍ ശ​ക്തിപ്രാ​പി​ച്ച​പ്പോ​ള്‍ പി​ടി​ച്ചുനി​ല്‍​ക്കാ​നാ​വാ​തെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മ​ങ്ങ​ളി​ല്‍ ഇ​ള​വു വ​രു​ത്തു​ക​യും അ​ത​തു സം​സ്ഥാ​ന​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ ബി​ല്‍ പാ​സാ​ക്കി മ​ര​മ​ടി പോ​ലെ മൃ​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തു​ന്ന ഉ​ത്സ​വ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന്‍​പ്ര​കാ​രം കേ​ര​ളം ഒ​ഴി​കെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ അ​വ​രു​ടെ നി​യ​മ​സ​ഭ​ക​ളി​ല്‍ ബി​ല്‍ പാ​സാ​ക്കി ജെ​ല്ലി​ക്കെ​ട്ട്, കം​ബാ​ല തു​ട​ങ്ങി​യ ഉ​ത്സ​വ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മ​ങ്ങ​ളി​ല്‍ ഇ​ള​വു പ്ര​ഖ്യാ​പി​ച്ച 2017 മു​ത​ല്‍ ആ​ന​ന്ദ​പ്പ​ള്ളി ക​ര്‍​ഷ​ക​സ​മി​തി​യും കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ ബി​ല്‍ പാ​സാ​ക്കാ​നാ​യി പ​ല​ത​വ​ണ കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും കൃ​ഷി​മ​ന്ത്രി​ക്കും നി​വേ​ദ​നം കൊ​ടു​ത്തെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.

തീ​രു​മാ​ന​മി​ല്ലാ​തെ

നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും അ​ടൂ​ര്‍ എം​എ​ല്‍​എ​യു​മാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ മൂ​ന്നു​ത​വ​ണ ഈ ​വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​നാ​യി അ​വ​ത​രി​പ്പി​ച്ചു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ ഒ​രു സ്വ​കാ​ര്യ ബി​ല്‍ ഇ​തി​നാ​യി നി​യ​മ​സ​ഭ​യി​ല്‍ കൊ​ണ്ടു​വ​ന്നു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍​ത​ന്നെ ഇ​തി​നാ​യി ബി​ല്‍ കൊ​ണ്ടു​വ​ര​മെ​ന്നു പ​റ​ഞ്ഞു അ​ന്ന​ത്തെ കൃ​ഷി​മ​ന്ത്രി സ്വ​കാ​ര്യ ബി​ല്ലി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​തീ​രു​മാ​ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​പ്പോ​ള്‍ മ​ര​മ​ടി കാ​ള​പൂ​ട്ട് ന​ട​ത്തി​പ്പി​നാ​യി സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഓ​ര്‍​ഡി​ന​ന്‍​സ് ഉ​ണ്ടാ​യി​ല്ല. മ​ര​മ​ടി ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ചു വി​വി​ധ മ​ന്ത്രി​മാ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ളും ജ​ല​രേ​ഖ​യാ​യി. ജി​ല്ല​യി​ലെ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളെ എ​ല്ലാം ക​ര്‍​ഷ​ക​സ​മി​തി ഇ​തി​നാ​യി സ​മീ​പി​ച്ചെ​ങ്കി​ലും ആ​രും ഒ​രു സ​ഹാ​യ​വും ചെ​യ്തി​ല്ല.

ഒ​രു മാ​സ ഒ​രു​ക്കം

ചി​ങ്ങ​ക്കൊ​യ്ത്ത് ക​ഴി​ഞ്ഞ് ഓ​ഗ​സ്റ്റ് 15നാ​ണു മ​ര​മ​ടി ന​ട​ത്തേ​ണ്ട​ത്. മ​ര​മ​ടി​ക്കു നി​ലം ഒ​രു​ക്ക​ലും മൃ​ഗ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​വു​മൊ​ക്കെ​യാ​യി മാ​സ​ങ്ങ​ളു​ടെ ഒ​രു​ക്കം ആ​വ​ശ്യ​വു​മാ​ണ്.

മ​ര​മ​ടി തി​രി​കെ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ധാ​രാ​ളം ക​ര്‍​ഷ​ക​ര്‍ ഉരു​ക്ക​ളെ വാ​ങ്ങി പ​രി​ശീ​ലി​പ്പി​ച്ചു വ​ള​ര്‍​ത്തു​ന്നു​ണ്ട്. അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ ബി​ൽ പാ​സാ​ക്കു​മെ​ന്ന് ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ര്‍​ഷ​ക​സ​മി​തി .

ബി​ൽ പാ​സാ​കാ​തെ കേ​ര​ള​ത്തി​ല്‍ ഒ​രി​ട​ത്തും മ​ര​മ​ടി നി​യ​മ​പ​ര​മാ​യി ന​ട​ത്താ​ന്‍ ക​ഴി​യി​ല്ല. മ​റി​ച്ച് ആ​രെ​ങ്കി​ലും മ​ര​മ​ടി ന​ട​ത്തി​യാ​ല്‍ അ​തു കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍​ക്കു കാ​ര​ണ​മാ​കും. അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ലെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ക​നി​യും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു മ​ര​മ​ടി പ്രേ​മി​ക​ള്‍.