ഗി​ലെ​യാ​ദ് കെ​യ​ർ ഹോം ​പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം
Saturday, May 21, 2022 11:17 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി മാ​ർ​ത്തോ​മ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേർത്തോ​ട് ജം​ഗ്ഷ​നു സ​മീ​പം ആ​രം​ഭി​ക്കു​ന്ന ഗി​ലെ​യാ​ദ് കെ​യ​ർ ഹോം ​പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​ന​വും കെ​ട്ടി​ടസ​മു​ച്ച​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല ആ​ശീ​ർ​വ​ദി​ക്ക​ലും 24നു ​രാ​വി​ലെ 8.30ന് ​മ​ല്ല​പ്പ​ള്ളി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ കീ​ഴ്‌​വാ​യ്പൂ​രു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.

കോ​ട്ട​യം-​കൊ​ച്ചി ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. പി.​ജോ​ർ​ജ് സ​ഖ​റി​യ, റ​വ. മാ​ത്യു ജോ​ൺ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.