കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ മാ​ലി​ന്യ​വും ചെ​ളി​യും
Sunday, May 22, 2022 10:47 PM IST
കോ​ഴ​ഞ്ചേ​രി: കാ​യി​ക സം​സ്‌​കാ​രം വ​ള​ര്‍​ത്തു​ന്ന​തി​നു​വേ​ണ്ടി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ്ഥ​ലം വാ​ങ്ങി നി​ര്‍​മി​ച്ച പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ മാ​ലി​ന്യ കൂ​മ്പാ​രം. മാ​വേ​ലി​ക്ക​ര - കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ തെ​ക്കേ​മ​ല​യ്ക്കും ടി​ബി ജം​ഗ്ഷ​നും മ​ധ്യേ​യാ​ണ് കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം. ഏ​ക​ദേ​ശം ഒ​രേ​ക്ക​റോ​ള​മു​ള്ള സ്റ്റേ​ഡി​യം ഭൂ​മി സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​രു ന​പ​ടി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​വു​ന്നി​ല്ല.
പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ളും ക​മ്യൂ​ണി​റ്റി ഹാ​ളും മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റും നി​ല​ച്ചു​പോ​യ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന്‍റെ കാ​ര്യാ​ല​യ​വും സ്റ്റേ​ഡി​യം വ​ക​സ്ഥ​ല​ത്തു സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തു​കൂ​ടാ​തെ നീ​ണ്ട​ക​ര മ​ത്സ്യം വി​ല്‍​ക്കാ​നു​ള്ള കെ​ട്ടി​ട​വും സ്റ്റേ​ഡി​യം റോ​ഡ​രി​കി​ലു​ണ്ട്. ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ളു​ടെ പ​രി​ശീ​ല​ന​മാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഏ​ക കാ​യി​ക വി​നോ​ദം.
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പു​ള്ള എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യാ​ണ് ബ​യോ ടെ​ക് എ​ന്ന സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ഉ​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഏ​ജ​ന്‍​സി​യെ​കൊ​ണ്ട് മാ​ലി​ന്യ സം​സ്‌​കാ​ര പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. വ​ണ്ടി​പ്പേ​ട്ട​യി​ലാ​യി​രു​ന്നു ഇ​തി​നു​ള്ള കെ​ട്ടി​ടം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് ഒ​രു വ​ര്‍​ഷം​ക​ഴി​ഞ്ഞ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മ​ല്ലാ​താ​യ​തി​നെ​തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​തു​മാ​റ്റി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ലാ​ന്‍റി​ലേ​ക്കു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​മാ​യി കാ​ല​ക്ര​മേ​ണ സ്റ്റേ​ഡി​യം മാ​റി. ഇ​തേ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ളും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന കേ​ന്ദ്ര​മാ​യി സ്റ്റേ​ഡി​യം മാ​റി.
ചെ​ളി​യും വെ​ള്ള​വും മാ​ലി​ന്യ​വും നി​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ കാ​യി​ക സം​സ്‌​കാ​ര​ത്തി​ന് അ​പ​മാ​ന​മാ​ണ്. സ്റ്റേ​ഡി​യം സം​ര​ക്ഷി​ച്ച് കാ​യി​ക വി​നോ​ദ​ത്തി​നു​ള്ള വേ​ദി​യാ​യി മാ​റ്റാ​നു​ള്ള ഒ​രു ന​ട​പ​ടി​യും ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളാ​യി കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. സ്റ്റേ​ഡി​യം അ​തി​ന്‍റെ പൂ​ര്‍​ണ​ത​യി​ല്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യം ഒ​റ്റ​പ്പെ​ട്ട ശ​ബ്ദ​മാ​യി. സ്റ്റേ​ഡി​യ​ത്തി​നു​വേ​ണ്ടി മു​റ​വി​ളി കൂ​ട്ടി​യ​വ​രും ഇ​തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു ശ്ര​മി​ക്കു​ന്നി​ല്ല. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി ഉ​ണ്ടാ​യ​പ്പോ​ഴും കോ​ഴ​ഞ്ചേ​രി​യി​ല്‍ സ്‌​റ്റേ​ഡി​യം ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.