ഭാ​ര്യ​യു​ടെ സം​സ്കാ​ര ചടങ്ങിനിടെ കു​ഴ​ഞ്ഞു​വീ​ണ ഭ​ർ​ത്താ​വും മ​രി​ച്ചു
Monday, May 23, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ന്നു​കൊ​ണ്ടി​രി​ക്കേ കു​ഴ​ഞ്ഞു​വീ​ണ ഭ​ർ​ത്താ​വും മ​രി​ച്ചു. പി​ന്നീ​ട് ഇ​ര​വ​രു​ടെ​യും സം​സ്കാ​രം ഒ​ന്നി​ച്ചു ന​ട​ത്തി. കു​ന്പ​ഴ തോ​ട്ടു​വ​ശ​ത്ത് സ്റ്റീ​ഫ​ൻ ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ- 88), ഭാ​ര്യ സൂ​സ​മ്മ (84) എ​ന്നി​വ​രു​ടെ സം​സ്കാ​ര​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കു​ന്പ​ഴ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ന്ന​ത്.

സൂ​സ​മ്മ ഞാ​യ​റാ​ഴ്ച മ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഭ​വ​ന​ത്തി​ൽ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് സ്റ്റീ​ഫ​ൻ ജോ​സ​ഫ് കു​ഴ​ഞ്ഞു​വീ​ണ​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​പ്പോ​ഴേ​ക്കും സൂ​സ​മ്മ​യു​ടെ മൃ​ത​ദേ​ഹം പ​ള്ളി​യി​ലെ​ത്തി​ച്ച് ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. സ്റ്റീ​ഫ​ന്‍റെ മ​ര​ണ​വി​വ​ര​വും അ​റി​ഞ്ഞ​തോ​ടെ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും ഒ​ന്നി​ച്ചു സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റീ​ഫ​ന്‍റെ മൃ​ത​ദേ​ഹം ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം പ​ള്ളി​യി​ലെ​ത്തി​ച്ചു. മ​ക്ക​ൾ: ജാ​സ്മി, ജ​യിം​സ്, ജെ​സി, ജി​ജി. ജോ​ൺ​സ​ൺ. മ​രു​മ​ക്ക​ൾ: മാ​ത്യു, സി​നി, ത​ങ്ക​ച്ച​ൻ, സ​ലിം, ലീ​ന.